ശബരിമലയില്‍ ഡിസംബര്‍ 9 നും 12 നും ഒരു ലക്ഷത്തിന് മുകളില്‍ ബുക്കിംഗ്

ശബരിമലയില്‍ ഡിസംബര്‍ 9 നും 12 നും ഒരു ലക്ഷത്തിന് മുകളില്‍ ബുക്കിംഗ്

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്. ഡിസംബര്‍ 9 നും 12 നും ഒരുലക്ഷത്തിനു മുകളിലാണ് ബുക്കിംഗ്. നാളെ ശബരിമല ദര്‍ശനത്തിനായി ഓണ്‍ലൈനായി ബുക്ക് ചെയ്തത് 1,04,200 പേരാണ്. ഇത്തവണ ആദ്യമായാണ് ഒരു ലക്ഷത്തിന് മുകളില്‍ ആളുകള്‍ ഒറ്റദിവസം ദര്‍ശനത്തിനെത്തുന്നത്.ഡിസംബര്‍ 12 നും ഒരു ലക്ഷത്തിന് മുകളിലാണ് ബുക്കിംഗ് (1,03,716 പേര്‍).

അവധി ദിവസങ്ങള്‍ വരുന്നതോടെ ഇനിയും തിരക്കേറാനാണ് സാധ്യത. ഭക്തര്‍ക്ക് സുഗമമായ ദര്‍ശനത്തിനും വഴിപാടുകള്‍ ചെയ്യുന്നതിനും ആവശ്യമായ വിപുലമായ ക്രമീകരണങ്ങള്‍ സന്നിധാനത്ത് സജ്ജമാണ്.ശബരിമല ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിംഗ് നിര്‍ബന്ധമാക്കിയിരുന്നു. മുന്‍കൂട്ടി ബുക്ക് ചെയ്യാതെ എത്തുന്നവര്‍ക്ക് തത്സമയ ബുക്കിങ്ങിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.