61-ാമത് സ്‌കൂള്‍ കലോത്സവം ജനുവരി 3 മുതല്‍ 7 വരെ കോഴിക്കോട് വെച്ച് നടത്തും

61-ാമത് സ്‌കൂള്‍ കലോത്സവം ജനുവരി 3 മുതല്‍ 7 വരെ കോഴിക്കോട് വെച്ച് നടത്തും

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി 3 മുതല്‍ 7 വരെയുള്ള ദിവസങ്ങളില്‍ കോഴിക്കോട് വെച്ച് നടത്തും. 239 ഇനങ്ങളിലായി ഏകദേശം 14000 ത്തോളം മത്സരാര്‍ത്ഥികളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. തിരുവനന്തപുരം കരകുളം സ്വദേശി മുഹമ്മദ് റഷീദാണ് ലോഗോ തയാറാക്കിയത്. 24 വേദികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.
ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ 96 ഉം ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 105 ഉം സംസ്‌കൃതോത്സവത്തില്‍ 19 ഉം അറബിക് കലോത്സവത്തില്‍ 19 ഉം ഇനങ്ങളിലായി ആകെ 239 മത്സരങ്ങളാണ് നടക്കുന്നത്.

1957 ജനുവരി 25 മുതല്‍ 28 വരെ എറണാകുളം എസ്.ആര്‍.വി. ഗേള്‍സ് ഹൈസ്‌കൂളിലാണ് ആദ്യ യുവജനോത്സവം ആരംഭിച്ചത്. കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്ക് സ്വര്‍ണ്ണകപ്പ് നല്‍കുന്ന പതിവ് ആരംഭിച്ചത് 1987 ലാണ്. എറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലക്ക് 117.5 പവനില്‍ രൂപകല്‍പന ചെയ്ത സ്വര്‍ണ്ണകപ്പാണ് നല്‍കിവരുന്നത്. ഇത് ഇപ്പോഴും തുടര്‍ന്ന് പോരുന്നു. 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.