വെയ്ല്സിനെതിരെ ഇന്ത്യക്ക് ജയം
പുരുഷ ഹോക്കി ലോകകപ്പില്‍ വെയ്ല്സിനെതിരെ ഇന്ത്യക്ക് ജയം. എന്നാല്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്താന്‍ ഇന്ത്യന്‍ ടീം ഇനിയും കാത്തിരിക്കണം. നേരിട്ട് യോഗ്യത നേടാന്‍ 8-0ന്റെ ജയം അനിവാര്യമായിരുന്ന ഇന്ത്യന്‍ ടീം 4-2ന് മത്സരം അവസാനിപ്പിച്ചു. ഇന്ത്യക്കായി ഷാംഷെര്‍ സിംഗും(21) ആകാശ്ദീക് സിംഗും(32, 45) ഹര്‍മന്‍പ്രീത് സിംഗും(59) ഗോളുകള്‍ നേടി. ഫല്‍ലോങ് ഗാരെതും ഡ്രാപെര്‍ ജേക്കബും വെയ്ല്‍സിനായി ഗോള്‍ മടക്കി. വെയ്ല്‍സിനോട് ജയിച്ചെങ്കിലും പൂള് ഡിയില്‍ ഇന്ത്യ രണ്ടാമതായാണ് ഫിനിഷ് ചെയ്തത്.
കഴിഞ്ഞ മത്സരത്തില്‍ സ്പെയിനെ ഇംഗ്ലണ്ട് 4-0ന് തറപറ്റിച്ചതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ഇംഗ്ലണ്ടിനായി 10-ാം മിനുറ്റില്‍ റോപര്‍ ഫില്ലും 21-ാം മിനുറ്റില്‍ കോന്‍ഡന്‍ ഡേവിഡും 50-ാം മിനുറ്റില്‍ ബാന്‍ഡുറാക്ക് നിക്കോളസും 51-ാം മിനുറ്റില്‍ അന്സെല് ലയാമും ഗോളുകള്‍ നേടി. ഫില്ലിന്റെ ഒഴികെയുള്ള എല്ലാ ഗോളുകളും ഫീല്‍ഡ് ഗോളുകളായിരുന്നു. ജയത്തോടെ ഗ്രൂപ്പ് ചാമ്ബ്യന്മാരായി ഇംഗ്ലണ്ട് ഹോക്കി ടീം നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലിലെത്തി.
Photo Courtesy : Google/ images are subject to copyright