അടൂരില്‍ വാടക വീട്ടില്‍ നിന്ന് കള്ളനോട്ട് കണ്ടെത്തിയ സംഭവം, അന്വേഷണം ഊര്‍ജിതമാക്കി പോലീസ്
അടൂര്‍ ഏഴംകുളത്ത്, പള്ളിമുക്കിന് സമീപത്തെ വീട്ടില്‍ നിന്നുമാണ് കള്ളനോട്ട് കണ്ടെത്തിയത്. സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്നയാളിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കള്ളനോട്ട് സ്വന്തമായി അച്ചടിക്കുകയും വില്‍പ്പന നടത്തുകയും ചെയ്ത
പത്തനാപുരം മാങ്ങോട് സ്വദേശി അനസിനായാണ് പോലീസ് തിരച്ചില്‍ ഊര്ജ്ജിതമാക്കിയിട്ടുളളത്. ഇയാള്‍ ഒളിവിലാണ്. ആറുമാസം മുന്‍പാണ് അനസ് ഇവിടെ വാടകയ്ക്ക് വീട് എടുക്കുന്നത് .എന്നാല്‍ ഒന്നരമാസമേ ഇയാള്‍ ഇവിടെ താമസിച്ചിരുന്നുള്ളൂ.
വീട്ടുടമ നിരന്തരം അനസ്സിനെ ഫോണില്‍ ബന്ധപ്പെട്ടിട്ടും പ്രതികരിക്കാതായതോടെ വീട് മറ്റാര്‍ക്കെങ്കിലും വാടകയ്ക്ക് നല്‍കാനായി മുറി വൃത്തിയാക്കുന്നതിനിടയിലാണ് പേപ്പര്‍ കെട്ട് ശ്രദ്ധയില്‍പ്പെട്ടത്. സംശയം തോന്നിയ വീട്ടുടമ വാര്‍ഡ് മെമ്പര്‍ ഷമീനെ വിവരം അറിയിച്ചു. ഷമീന്‍ നടത്തിയ തിരച്ചിലിലാണ്
ഫോട്ടോ കോപ്പി മിഷ്യന്, .2000 ത്തിന്റെയും 100ന്റെയും 500 ന്റെയും കള്ളനോട്ടുകള്‍ എന്നിവര്‍ കണ്ടെത്തിയത്.
Photo Courtesy : Google/ images are subject to copyright