കൊച്ചിയില്‍ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

കൊച്ചിയില്‍ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

വൈപ്പിന്‍ സ്വദേശി ആന്റണി (46) ആണ് മരിച്ചത്. കച്ചേരിപ്പടിക്ക് സമീപം മാധവ ഫാര്‍മസി ജംഗ്ഷനില്‍ രാവിലെയായിരുന്നു അപകടം. ബസ് ഇടിച്ചതിനെ തുടര്‍ന്ന് വാഹനത്തിനടിയിലേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ ആന്റണി തല്‍ക്ഷണം മരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി എറണാകുളം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
സംഭവത്തില്‍ ഇടപെട്ട് ഹൈക്കോടതി. കോടതിയുടെ ആവശ്യ പ്രകാരം ഡിസിപി നേരിട്ട് ഹാജരായി. സംഭവത്തിന്റെ സി.സി.ടി. വി ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതാണെന്നും ഇനി ഒരു ജീവനും ഇത്തരത്തില്‍ നഷ്ടമാകരുതെന്നും കോടതി പറഞ്ഞു.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.