അഫ്ഗാനിസ്ഥാനില്‍ ഭൂചലനം

അഫ്ഗാനിസ്ഥാനില്‍ ഭൂചലനം

അഫ്ഗാനിസ്ഥാനിലെ ഫൈസാബാദിലാണ് ഭൂചലനമുണ്ടായത്. ഇന്ന് പുലര്‍ച്ചെ 2.35നായിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രതയാണ് രേഖപ്പെടുത്തിയത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.കഴിഞ്ഞമാസം ഇരുപത്തിമൂന്നിനും അഫ്ഗാനില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഫൈസാബാദില്‍ നിന്ന് 265 കിലോമീറ്റര്‍ അകലെയായിരുന്നു അന്നും ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

അഫ്ഗാനില്‍ കഴിഞ്ഞവര്‍ഷമുണ്ടായ ഭൂചലനത്തില്‍ ആയിരത്തിലധികം പേര്‍ മരിക്കുകയും അറുനൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 20 വര്‍ഷത്തിനിടയ്ക്കുണ്ടായ ഏറ്റവും അപകടകരമായ ഭൂചലനമാണ് അന്ന് അഫ്ഗാനിസ്ഥാനില്‍ രേഖപ്പെടുത്തിയിരുന്നത്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.