‘ഇമാക് ‘ സൈലന്റ് ഹീറോസ് അവാര്‍ഡിന്റെ നാലാം പതിപ്പ് പ്രഖ്യാപിച്ചു

‘ഇമാക് ‘ സൈലന്റ് ഹീറോസ് അവാര്‍ഡിന്റെ നാലാം പതിപ്പ് പ്രഖ്യാപിച്ചു

കേരളത്തിലെ ഇവന്റ് മാനേജര്‍മാരുടെ സംഘടനയായ ‘ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ ഓഫ് കേരള (ഇമാക്) സൈലന്റ് ഹീറോസ് അവാര്‍ഡുകളുടെ നാലാമത് പതിപ്പ് പ്രഖ്യാപിച്ചു. കേരളത്തിലുടനീളമുള്ള ഇവന്റ് മാനേജര്‍മാരുടെ സുസ്ഥിര സേവനങ്ങളെ തിരിച്ചറിയുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഇമാക് അവരുടെ പാര്‍ട്‌നേഴ്‌സിനായി അവാര്‍ഡ്‌സ് നല്‍കുന്നത്. മാര്‍ച്ച് 29ന് ഗ്രാന്‍ഡ് ഹയാത്ത് കൊച്ചി ബോള്‍ഗാട്ടിയില്‍ വച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യും.

വര്‍ഷങ്ങളായി സംസ്ഥാനത്തിലുടനീളമുള്ള ഇവന്റ് മാനേജ്‌മെന്റ് ഏജന്‍സികളെയും പ്രഫഷണലുകളെയും ആദരിക്കുകയും അനുമോദിക്കുകയും ചെയുന്ന വേദിയാണ് ഇമാക് സൈലന്റ് അവാര്‍ഡ്‌സ്.

ഇവന്റ് ഡെക്കോര്‍ ആന്‍ഡ് പ്രൊഡക്ഷന്‍, ടെക്‌നിക്കല്‍ സപ്പോര്‍ട്ട് & സൊല്യൂഷന്‍സ്, എന്റര്‍ടൈന്‍മെന്റ് ഡിസൈന്‍, വെന്യു ആന്‍ഡ് കാറ്ററിംഗ് സൊല്യൂഷന്‍സ്, പേഴ്‌സണലൈസ്ഡ് സൊല്യൂഷന്‍സ് എന്നിങ്ങനെ 5 തലങ്ങളിലായി 55 വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന സ്വര്‍ണം, വെള്ളി, വെങ്കല മെഡലുകള്‍ 2023-ലെ സൈലന്റ് ഹീറോസ് അവാര്‍ഡ് ജേതാക്കള്‍ക്ക് സമ്മാനിക്കും. 2020 ജനുവരി 1 മുതല്‍ 2022 ഡിസംബര്‍ 31 വരെ നടന്ന ഇവന്റുകളുടെയും വിവാഹങ്ങളുടെയും എന്‍ട്രികളും സ്വീകരിക്കും. വിവിധ വിഭാഗങ്ങളിലേക്ക് നോമിനേഷനുകള്‍ സ്വീകരിക്കുവാന്‍ ആരംഭിച്ചു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ‘ഇമാക് ‘വെബ്‌സൈറ്റില്‍ മാര്‍ച്ച് 10 വരെ അപേക്ഷിക്കാം.വെബ്‌സൈറ്റ് : https://emaksilentheroes.com/register/

‘കേരളത്തിലെ ഇവന്റ് മാനേജ്‌മെന്റ് മേഖലയിലെ ശ്രദ്ധേയമായ നേട്ടങ്ങള്‍ ആഘോഷിക്കുവാന്‍ സാധിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. ഇവന്റ് മാനേജ്‌മെന്റ് മേഖലയിലെ വിശിഷ്ടവ്യക്തികളും പ്രൊഫഷണലുകളും ഒത്തുചേരുന്നതിനാല്‍ ഈ വര്‍ഷത്തെ അവാര്‍ഡ് നിശ കൂടുതല്‍ മികവുറ്റതാവുമെന്ന് ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ ഓഫ് കേരള പ്രസിഡന്റ് രാജു കണ്ണമ്പുഴ പറഞ്ഞു.

കേരളത്തിലെ വിവിധ ഇവന്റ് മാനേജ്‌മെന്റ് ഏജന്‍സികളെ ഒരൊറ്റ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരികയും അതുവഴി ഇവന്റ് മാനേജ്‌മെന്റ് ഏജന്‍സികളുടെ ഏക പ്രതിനിധി സംഘടനയായി മാറുകയും ചെയ്യുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയാണ് 2009 ജൂലൈ 01 ന് ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ കേരള ‘ഇമാക് ‘രൂപീകരിച്ചത്. ഇവന്റ് ആന്‍ഡ് എന്റര്‍ടൈന്‍മെന്റ് മാനേജ്‌മെന്റ് അസോസിയേഷനുമായി ‘ഇമാക് ‘ ന് അഫിലിയേഷന്‍ ഉണ്ട്.ഇവന്റുകളിലും മറ്റ് അനുബന്ധ വ്യവസായങ്ങളിലുമുള്ള പ്രഫഷണലുകള്‍ക്ക് മികച്ച നെറ്റ്വര്‍ക്കിങ് സാധ്യതയാണ് പരിപാടി തുറന്നിടുന്നത്. ബി റ്റു ബി എക്‌സ്‌പോ, വിവിധ തരം സെഷനുകള്‍, മുഖ്യപ്രഭാഷണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, അവാര്‍ഡുകള്‍, വിനോദപരിപാടികള്‍ എന്നിവ പരിപാടിയില്‍ നടക്കും.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.