എപ്പോഴും സന്തോഷത്തോടെയിക്കാന്‍ ഇക്കാര്യങ്ങളൊക്കെ ശ്രദ്ധിക്കൂ

എപ്പോഴും സന്തോഷത്തോടെയിക്കാന്‍ ഇക്കാര്യങ്ങളൊക്കെ ശ്രദ്ധിക്കൂ

നാമെല്ലാവരും ശരീരത്തിന്റെ കാര്യത്തില്‍ ശ്രദ്ധാലുക്കളാണ്. എന്നാല്‍ മനസിന്റെ ആരോഗ്യത്തെക്കുറിച്ച് ആരും ചിന്തിക്കാറില്ല. പുറമേ സന്തോഷത്തോടെയിരിക്കുന്നവരുപോലും യഥാര്‍ഥത്തില്‍ മനസുകൊണ്ട് വിഷമിക്കുന്നവരാണ്.
ജീവിതത്തില്‍ സന്തോഷത്തോടെയും സമാധാനത്തോടെയുമിരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. സന്തോഷമായിരിക്കാന്‍ എന്ത് ചെയ്യാന്‍ കഴിയുമെന്ന് ആലോചിക്കാത്തവരും കുറവാണ്.

ഇക്കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാല്‍ ഒരുപരിധിവരെ സന്തോഷമായിരിക്കാന്‍ സാധിക്കും.എന്തൊക്കെയാണവയെന്ന് നോക്കാം.

1 നെഗറ്റീവ് ചിന്തയുള്ളവരില്‍നിന്ന് മാറി നില്‍ക്കുക. ഇത്തരക്കാരുമായുള്ള ബന്ധം ഒഴിവാക്കുന്നതാവും നന്ന്.
2 എപ്പോഴും പരാതി പറയുന്നവരാണ് നിങ്ങളെങ്കില്‍ ഒരിക്കലും സന്തോഷത്തോടെയിരിക്കാന്‍ സാധിക്കില്ല. പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം.
3 നിങ്ങളെന്താണെന്ന് സ്വയം ബോധ്യമുണ്ടായിരിക്കുക. മറ്റുള്ളവരുമായി താരതമ്യം ചെയ്യാതിരിക്കുക. സ്വന്തം കഴിവുകള്‍ കണ്ടെത്തി ആത്മവിശ്വാസത്തോടെ ജീവിക്കുക.

ഹാപ്പി ഹോര്‍മോണുകള്‍
നമ്മുടെയെല്ലാം ശരീരത്തില്‍ ,സെറോടോണില്‍, ഡോപാമിന്‍, എന്‍ഡോര്‍ഫിന്‍, ഓക്‌സിടോക്‌സിന്‍ തുടങ്ങി നിരവധി ഹാപ്പി ഹോര്‍മോണുകളുണ്ട്. വ്യായാമം എന്‍ഡോര്‍ഫിന്‍ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കും. ഇത് ഹൃദയമിടിപ്പ് വര്‍ധിപ്പിക്കും, അത് എന്‍ഡോര്ഫിന്‍ ഹോര്‍മോണിന്റെ ഉത്പാദനം വര്‍ധിപ്പിക്കും. അക്യുപങ്ചര്‍, കെറോപ്രാക്റ്റിക്, ഹൈഡ്രോതെറാപ്പി എന്നിവയൊക്കെ എന്‍ഡോര്‍ഫിനും ഓക്‌സിടോസിനും പുറത്തുവന്ന് ശരീരത്തിന് വിശ്രമം നല്‍കാന്‍ സഹായിക്കും. എന്‍ഡോര്‍ഫിന്‍ സമ്മര്‍ദ്ദം കുറയ്ക്കുകയും പ്രതിരോധശേഷിയും വര്‍ദ്ധിപ്പിക്കും ചെയ്യും.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.