ഐശ്വര്യയുടെ ചിത്രത്തില്‍ രജനീകാന്ത് വ്യത്യസ്ത ഗറ്റപ്പിലെത്തുന്നു

ഐശ്വര്യയുടെ ചിത്രത്തില്‍ രജനീകാന്ത് വ്യത്യസ്ത ഗറ്റപ്പിലെത്തുന്നു

ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ നിര്‍മിച്ച് ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ‘ലാല്‍ സലാം’ എന്ന ചിത്രത്തില്‍ മൊയ്ദീന്‍ ഭായ് ആയി രജനികാന്ത് അഭിനയിക്കുന്നു. വ്യത്യസ്ത ഗെറ്റപ്പിലാണ് രജനികാന്ത് ഈ സിനിമയില്‍.

രജനികാന്തിന്റെ പോസ്റ്റര്‍ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. അര്‍ധരാത്രിയോടെയാണ് പോസ്റ്റര്‍ പുറത്ത് വന്നത്. വിഷ്ണു വിശാല്‍, വിക്രാന്ത് സന്തോഷ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്. സംഗീതം – എ.ആര്‍. റഹ്‌മാന്‍, ഛായാഗ്രഹണം – വിഷ്ണു രംഗസാമി, എഡിറ്റര്‍ – പ്രവീണ് ഭാസ്‌കര്‍, പി.ആര്‍.ഒ. – ശബരി.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.