എംഡിഎംഎയുമായി രണ്ട് യുവതികള്‍ അറസ്റ്റില്‍

എംഡിഎംഎയുമായി രണ്ട് യുവതികള്‍ അറസ്റ്റില്‍

അതിമാരക സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് യുവതികള്‍ അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശിനിയും ഫിറ്റ്‌നസ് ട്രെയിനറുമായ സുരഭി(23)യും കുന്നംകുളം സ്വദേശിനിയും ഫാഷന്‍ ഡിസൈനറുമായ പ്രിയ(30) യുമാണ് അറസ്റ്റിലായത്. ഇവരില്‍നിന്ന് 17.5 ഗ്രാം എം ഡി എം എ കണ്ടെടുത്തു.

സുരഭിയും പ്രിയയും തൃശൂരില്‍ ഒരു ഫ്ളാറ്റില്‍ ഒരുമിച്ചാണ് താമസം. സുരഭി കരാട്ടെ അഭ്യാസിയും ബുള്ളറ്റ് റൈഡറുമാണ്. ഇവരില്‍നിന്ന് മയക്കുമരുന്ന് വാങ്ങിക്കുവാനുള്ള വ്യാജേനെ പോലീസ് യുവതികളെ പിടികൂടുകയായിരുന്നു.

പാവറട്ടി പാങ്ങ് സ്വദേശികളായ വൈഷ്ണവ്, അതുല്‍ എന്നിവരാണ് യുവതികള്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കിയിരുന്നത്. സുരഭിയും പ്രിയയും ബുള്ളറ്റ് ബൈക്കില്‍ ബെംഗളൂരുവില്‍ പോയാണ് എം ഡി എം എ. വാങ്ങാറുള്ളതെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവില്‍ 1000 രൂപക്ക് വാങ്ങുന്ന ഒരു ഗ്രാം എം ഡി എം എ. നാട്ടില്‍ 2000 രൂപക്കാണ് യുവതികള്‍ വില്‍പ്പന നടത്തിയിരുന്നത്. എം ഡി എം എ. ആവശ്യക്കാരന്നെ വ്യാജേന സ്‌ക്വാഡ് ഇവരുമായി ചാറ്റിംഗ് നടത്തിയിരുന്നു. സ്‌ക്വാഡിന്റെ പിടിയില്‍ നിന്നും പലപ്പോഴും രക്ഷപ്പെട്ട യുവതികളെ കഴിഞ്ഞ ദിവസം സ്‌ക്വാഡ് തന്ത്രപൂര്‍വം പിടികൂടുകയായിരുന്നു.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.