കണ്‍പീലികള്‍ കട്ടിയായി വളരാന്‍ ചില സ്വാഭാവികമാർഗ്ഗങ്ങൾ

കണ്‍പീലികള്‍  കട്ടിയായി വളരാന്‍ ചില സ്വാഭാവികമാർഗ്ഗങ്ങൾ

കണ്ണുകളുടെ സൗന്ദര്യത്തിൽ  കണ്‍പീലികള്‍ക്ക്  ഏറെ പ്രധാന്യമുണ്ട്. നല്ല കറുപ്പും കട്ടിയും നീളവുമുള്ള, എണ്ണത്തില്‍ കൂടുതലുള്ള കണ്‍പീലികള്‍ കണ്ണുകളുടെ ഭംഗി, മുഖഭംഗി എന്നിവ  വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്.

പലര്‍ക്കും  കണ്‍പീലികള്‍ തീരെ കുറവായിരിയ്ക്കും. തലയിലുണ്ടാകുന്ന താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ കാരണം കണ്‍പീലികള്‍ കൊഴിഞ്ഞ് പോകുന്നതും പതിവാണ്. കണ്‍പീലികള്‍ നല്ല കട്ടിയോടെ വളരാനുള്ള  ചില പൊടിക്കൈകൾ ഇതാ ..

ആവണക്കെണ്ണ അഥവാ കാസ്റ്റര്‍ ഓയില്‍

കണ്‍പീലികള്‍ വളരാന്‍ ഏറെ സഹായിക്കുന്ന ഒന്നാണ് ആവണക്കെണ്ണ അഥവാ കാസ്റ്റര്‍ ഓയില്‍. ഇതിലെ റിസിനോലിക് ആസിഡിന് ആന്റി ഇന്‍ഫ്‌ളമേറ്ററി, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. പഞ്ഞി ഉപയോഗിച്ച് ഇത് കണ്‍പീലികളില്‍ പുരട്ടണം. സ്ഥിരമായി ഉപയോഗിച്ചാൽ നല്ല ഫലം ലഭിക്കും.

 വെളിച്ചെണ്ണ അഥവാ കോക്കനട്ട് ഓയില്‍

വെളിച്ചെണ്ണയില്‍ ധാരാളം ലോറിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് മുടിവേരുകള്‍ക്കിടയില്‍ ആഴ്ന്നിറങ്ങി കണ്‍പീലികള്‍ വളര്‍ത്താന്‍ സഹായിക്കുന്നു. മാത്രമല്ല  വെളിച്ചെണ്ണയ്ക്ക്  സ്വാഭാവിക ഈര്‍പ്പം നിലനിർത്താനുള്ള  കഴിവുണ്ട്. ഈ സവിശേഷത  കണ്‍പീലികളുടെ ആരോഗ്യത്തിന്  സഹായകാരമാണ്.

കറ്റാര്‍വാഴ അഥവാ അലോവേര

മിക്കവാറും എല്ലാ സൗന്ദര്യപ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തുന്നതിന്  കറ്റാര്‍ വാഴ ഉപയോഗിക്കുന്നു. അത്രയധികം സവിശേഷഗുണങ്ങളടങ്ങിയ പ്രകൃതിദത്തമാർഗ്ഗമാണ് കറ്റാര്‍വാഴ. കണ്‍പീലികള്‍ കരുത്തോടെ വളരാനുള്ള സ്വാഭാവിക വഴിയാണിത്. ഇതിലെ എന്‍സൈമുകള്‍, ന്യൂട്രിയന്റുകള്‍ എന്നിവ മുടി കൊഴിഞ്ഞുപോകുന്നത്  തടയാനും വളര്‍ച്ച ശക്തിപ്പെടുത്താനും സഹായിക്കും. ഇതിന്റെ ജെല്‍ കണ്‍പീലികളില്‍ പുരട്ടാം.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ തിളപ്പിച്ച് ആറിയ ശേഷം ഇത് കണ്‍പീലികളില്‍ പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകാം. ഇത് കണ്‍പീലികള്‍ വളരാന്‍ സഹായിക്കുന്നുവെന്ന് മാത്രമല്ല ഇത് കണ്‍പീലികള്‍ കൊഴിയുന്നത് തടയുന്നതിനും സഹായകമാണ്. ഗ്രീന്‍ ടീ കുടിയ്ക്കുന്നതും പല ആരോഗ്യ ഗുണങ്ങളും നല്‍കുന്നു.

പോഷകാഹാരം

കൃത്യമായ ന്യൂട്രീഷന്‍ അഥവാ പോഷകം ശരീരത്തിന് ലഭിയ്ക്കുന്നത് രോമവളര്‍ച്ചയെ സഹായിക്കുന്ന ഒന്നാണ്. ഇതിനായി  വൈറ്റമിനുകള്‍, മിനറലുകള്‍, പ്രോട്ടീന്‍ എന്നിവയടങ്ങിയ ബാലന്‍സ്ഡ് ഡയറ്റ് കഴിയ്ക്കണം.മുട്ട ഗുണം നല്‍കും. ഇതിലെ ബയോട്ടിനാണ് ഈ ഗുണം നല്‍കുന്നത്. ഇത് മുടി പൊട്ടിപ്പോകുന്നത് തടയും. സാല്‍മണ്‍ പോലുള്ള മീനുകളും നല്ലതാണ്

Photo Courtesy : Google/ images are subject to copyright        

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.