വരണ്ടചുണ്ടുകൾ മനോഹരമാക്കുവാനുള്ള പൊടിക്കൈകൾ

വരണ്ടചുണ്ടുകൾ മനോഹരമാക്കുവാനുള്ള പൊടിക്കൈകൾ

മഞ്ഞുകാലം വരവായി. മഞ്ഞുകാലത്ത് ചർമ്മം , ചുണ്ടുകൾ എന്നിവ വരളുന്നത് സാധാരണമാണ്. ചുണ്ടുകൾ വരണ്ട്, തൊലിപൊളിയുക, വിണ്ടുപൊട്ടുക തുടങ്ങിയ പ്രശ്നങ്ങൾ നേരിട്ടേക്കാം. ഈ സൗന്ദര്യപ്രശ്നത്തിനുള്ള ഒരു പ്രധാനപരിഹാരമാർഗ്ഗം ധാരാളം വെള്ളം കുടിക്കുകയെന്നതുതന്നെയാണ്. ഇതോടൊപ്പം തന്നെ  ഇത്തരം പ്രശ്നങ്ങൾക്ക് പാർശ്വഫലങ്ങൾ ഇല്ലാത്ത ചില സ്വാഭാവികമാർഗ്ഗങ്ങൾ ഏതെല്ലാമെന്ന് നോക്കാം.

വെളിച്ചെണ്ണ

ചുണ്ടുകളിലെ ഈർപ്പം നിലനിർത്താനും ചുണ്ടുകൾ  വിണ്ടുകീറുന്നത് തടയുന്നതിനും ഏറ്റവും മികച്ചതും പ്രകൃതിദത്തവുമായ മാർഗ്ഗമാണ് വെളിച്ചെണ്ണ. കുറച്ചു വെളിച്ചെണ്ണയെടുത്ത് ചുണ്ടുകളിൽ നന്നായി തേച്ചുപിടിപ്പിക്കുക.മൃദുവായി മസ്സാജ് ചെയ്യുന്നതും നല്ലതാണ്. ഇത് ആവർത്തിക്കുന്നത് ചുണ്ടുകളിലെ മൃതകോശങ്ങൾ നീക്കം ചെയ്യാനും ചുണ്ടുകളിലെ ഈർപ്പം നിലനിർത്തി വരൾച്ച ഇല്ലാതാക്കാനും സഹായിക്കുമെന്നത്  മാത്രമല്ല ഈ പ്രശ്നത്തിന്  വെളിച്ചെണ്ണ ഉത്തമമായൊരു പരിഹാരമാർഗ്ഗമാണ്.

കറ്റാർവാഴ ജെൽ

ചുണ്ടുകളിൽ  ശുദ്ധമായ കറ്റാർവാഴ ജെൽ  പുരട്ടുന്നത്  ചുണ്ടുകളിലെ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു.കറ്റാർവാഴ ജെൽ ചുണ്ടുകളിൽ പുരട്ടുന്നതുകൊണ്ട്  ലിപ് ബാം ഉപയോഗിക്കുന്നതുപോലുള്ള  ഫലം ലഭിക്കും. യാതൊരു പാർശ്വഫലവുമുണ്ടാകുകയുമില്ല. 

ഷിയ ബട്ടർ

ലഭ്യമായതിൽ വച്ച് ഏറ്റവും നല്ല മോയ്‌സ്‌റ്റെചറൈസറാണ് ഷിയ ബട്ടർ. ചുണ്ടുകൾ വരളുന്നതനുസരിച്ച് അല്പം ഷിയ ബട്ടർ വിരലുകളിലെടുത്തു ചുണ്ടുകളിൽപ്പുരട്ടി മസ്സാജ് ചെയ്യാവുന്നതാണ്.ഇടയ്ക്കിടയ്ക്ക് ഇതാവർത്തിക്കുന്നത് ചുണ്ടുകൾ മൃദുവായി നിലനിർത്താൻ സഹായിക്കുന്നു. ഷിയ ബട്ടർ ഇല്ലെങ്കിൽ സാധാരണ വെണ്ണ ഉപയോഗിക്കുന്നതും നല്ലതാണ്.

പഞ്ചസാര

കുറച്ചു വെളിച്ചെണ്ണയെടുത്ത് അതിലേക്ക് രണ്ടു നുള്ള് പഞ്ചസാര ചേർക്കുക. നല്ലവണ്ണം യോജിപ്പിച്ചതിനുശേഷം ഈ മിശ്രിതം ചുണ്ടുകളിൽ പുരട്ടി മെല്ലെ സ്ക്രബ്ബ്‌ ചെയ്യുക. ഇങ്ങനെ ചെയ്യുന്നത് ചുണ്ടുകളിലെ മൃതകോശങ്ങളെ നീക്കം ചെയ്ത് മൃദുലവും മനോഹരവുമായ ചുണ്ടുകൾ സ്വന്തമാക്കാൻ സഹായകമാണ്. 

Photo Courtesy : Google/ images are subject to copyright       

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.