അനിൽ ആന്റണിയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പത്തനംതിട്ടയിൽ

അനിൽ ആന്റണിയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പത്തനംതിട്ടയിൽ

ഇലക്ഷൻ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിൽ. പത്തനംത്തിട്ടയിലെ ബി ജെ പി സ്ഥാനാർത്ഥി അനിൽ ആന്റണിയുടെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കുവാനാണ് പ്രധാനമന്ത്രി എത്തുന്നത്. രാവിലെ 11 മണിയോട് കൂടെ അദ്ദേഹം പത്തനംത്തിട്ടയിലെത്തും. തിരുവനന്തപുരത്ത് നിന്നും ഹെലികോപ്റ്ററിൽ പ്രമാടം സ്റ്റേഡിയത്തിൽ എത്തുന്ന അദ്ദേഹം റോഡ് മാർഗ്ഗമാണ് പതനതിട്ടയിലേക്ക് പോകുന്നത്. ജില്ലാ സ്റ്റേഡിയത്തിലെ പൊതുസമ്മേളന വേദിയിലേക്കാണ് പ്രധാനമന്ത്രി എത്തിച്ചേരുക.
അനിൽ ആന്റണിക്ക് പുറമേ മറ്റ് മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികളും പൊതുവേദിയിൽ സന്നിഹിതരായിരിക്കും . ആറ്റിങ്ങലിൽ മത്സരിക്കുന്ന കേന്ദ്രമന്ത്രി വി. മുരളീധരൻ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ, സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവഡേക്കർ അടക്കമുള്ളവരും സമ്മേളന വേദിയിലുണ്ടാകും. പത്തനംതിട്ടയിലെ പ്രചാരണത്തിന് ശേഷം കൊച്ചിയിലേക്ക് മടങ്ങുന്ന പ്രധാനമന്ത്രി അവിടെ നിന്നും പ്രചാരണത്തിനായി കന്യാകുമാരിയിലേക്ക് തിരിക്കും.

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.