മണപ്പുറം മിസ്സിസ് ഇന്ത്യ ഗ്ലോബൽ 2021 കിരീടം ഗോവൻ സുന്ദരി മാഗൻ ഫെർണാണ്ടസ് സ്വന്തമാക്കി

മണപ്പുറം മിസ്സിസ് ഇന്ത്യ ഗ്ലോബൽ  2021 കിരീടം ഗോവൻ സുന്ദരി മാഗൻ ഫെർണാണ്ടസ് സ്വന്തമാക്കി

മണപ്പുറം മിസ്സിസ് ഇന്ത്യ ഗ്ലോബൽ  2021 കിരീടം മാഗൻ ഫെർണാണ്ടസ് ( ഗോവ ) സ്വന്തമാക്കി . മിസ്സിസ് ഇന്ത്യ ഗ്ലോബൽ 2021 ഫസ്റ്റ് റണ്ണറപ്പ് ദീപ ബി ലാൽ (കേരളം) മിസ്സിസ് ഇന്ത്യ ഗ്ലോബൽ 2021 സെക്കൻഡ് റണ്ണറപ്പ് പ്രിയങ്ക നൈമേഷ് പവാസ്‌കർ (മഹാരാഷ്ട്ര) കരസ്ഥമാക്കി . മാർച്ച് 30 ന് വൈകിട്ട് ആറ് മണിക്ക്  കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ വച്ചു നടന്ന വർണ്ണാഭമായ പരിപാടിയിലാണ് മിസ്സിസ് ഇന്ത്യ ഗ്ലോബൽ 2021 അരങ്ങേറിയത് . ചടങ്ങിൽ മണപ്പുറം ഫിനാൻസ്  ലിമിറ്റഡ് എം ഡി ആൻഡ് സി ഇ ഒ, ശ്രീ. വി. പി. നന്ദകുമാർ, പെഗാസസ് ട്രസ്റ്റ് ചെയർമാൻ  ഡോ . അജിത് രവി എന്നിവർ സന്നിഹിതരായിരുന്നു .. വിജയികളെ ശ്രീ. വി. പി. നന്ദകുമാർ സുവർണ്ണ കിരീടങ്ങളണിയിച്ചു.

സബ്‌ടൈറ്റിൽസ് വിജയികൾ

 

മിസിസ്സ് റാംപ് വോക്   – ശിവാനി റായ് (കർണാടക)

മിസിസ്സ് ടാലന്റ്റ്             –  പ്രിയങ്ക നൈമേഷ് പവാസ്‌കർ (മഹാരാഷ്ട്ര)

മിസിസ്സ്    ഫോട്ടോജെനിക്  – മാഗൻ ഫെർണാണ്ടസ് (ഗോവ)

മിസിസ്സ്   വിവേഴ്സ് ചോയ്‌സ്  –  രജനി മഹാഷിൽക്കർ (മഹാരാഷ്ട്ര)

മിസിസ്സ്    സോഷ്യൽ മീഡിയ – ശിവാനി റായ് (കർണാടക)

റീജിയണൽ ടൈറ്റിൽസ് വിജയികൾ

മിസ്സിസ് ഇന്ത്യ ഗ്ലോബൽ നോർത്ത് – നേഹ ബഹേൽ

മിസ്സിസ് ഇന്ത്യ ഗ്ലോബൽ സൗത്ത്  – ശിവാനി റായ്

മിസ്സിസ് ഇന്ത്യ ഗ്ലോബൽ ഈസ്റ്റ് –  ശ്രിയ സ്മിത

മിസ്സിസ് ഇന്ത്യ ഗ്ലോബൽ വെസ്റ്റ്  – രജനി മഹാഷിൽക്കർ

 

ഭക്തി റാവൽ ( സോഷ്യൽ മീഡിയ ഇൻഫ്ളുവർ), ഹരി ആനന്ദ് ( ഫാഷൻ ഡിസൈനർ )  സജിമോൻ പാറയിൽ ( അഭിനേതാവ്, ഫാഷൻ ഡിസൈനർ ) ഡോ. ജിമോൾ  ജെയ്ബിൻ ( മിസ്സിസ് ഇന്ത്യ വേൾഡ് വൈഡ് ജേതാവ് ) എന്നിവരാണ് ജഡ്ജിങ് പാനലിൽ അണിനിരന്നത്.

പറക്കാട് ജ്യൂവലേഴ്‌സ് രൂപകൽപ്പന ചെയ്ത സുവർണ്ണകിരീടമാണ് വിജയികളെ അണിയിച്ചത് .

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽസർക്കാർ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ചാണ്  മത്സരംസംഘടിപ്പിച്ചത്.  

മണപ്പുറം ഫിനാൻസ് ലിമിറ്റഡ് ,DQ, എന്നിവർ മുഖ്യപ്രായോജകരായ ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് ആണ് .  SAJ എർത്ത് റിസോർട്ട് ആൻഡ് കൺവെൻഷൻ സെന്റർ  മെഡിമിക്‌സ് എന്നിവരാണ് പവേർഡ് ബൈ പാർട്ണർ.

രാജ്യത്തിന്റെ വൈവിധ്യവും സമ്പന്നവുമായ സാംസ്കാരിക മൂല്യങ്ങൾ വെളിവാക്കുന്നതിനുംടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് മത്സരംസംഘടിപ്പിച്ചിരിക്കുന്നത്.

 യുണിക്ക് ടൈംസ്, സണ്ണി പെയിന്റസ് ,പറക്കാട്ട് റിസോർട്ട് , കൽപ്പന ഇന്റർനാഷണൽ, റിതി ജ്യൂവലറി,ടൈംസ് ന്യൂ, യുടി വേൾഡ്,ഐശ്വര്യ അഡ്വെർടൈസ്‌ ,യൂറോപ്പ് ടൈംസ്, വീ കേ വീസ്, യുടി ടിവി, ഗ്രീൻ മീഡിയ , ഫാഷൻ കണക്ട് എന്നിവർ കോ- പാർട്ട്ണർമാരാണ്.

 

നേഹ ബഹേൽ (മധ്യപ്രദേശ്, ഭോപ്പാൽ) ഭാവന റാവു (തമിഴ്‌നാട്),കാൻഡിഡ ആൻഡ്രേഡ് ഹാൽഗേക്കർ (കർണാടക), ദീപ ബി ലാൽ (കേരളം) ഇങ്കു റഹ്മത്ത് എൽ (കേരളം) ശിവാനി റായ് (കർണാടക), ശ്രിയ സ്മിത (ബുബാനേശ്വർ, ഒഡീഷ) മാഗൻ ഫെർണാണ്ടസ് (ഗോവ) പ്രിയങ്ക നൈമേഷ് പവാസ്‌കർ (മഹാരാഷ്ട്ര)രജനി മഹാഷിൽക്കർ (മഹാരാഷ്ട്ര) എന്നിവരായിരുന്നു മത്സരാർത്ഥികൾ.

 

 

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.