ചീര കട്ലറ്റ്..
ചേരുവകള്‍
ചീര – 2 കപ്പ്
ഉരുളക്കിഴങ്ങ് – 1 എണ്ണം(വലുത്)
സവാള -1 എണ്ണം
ഇഞ്ചി – അര ടീസ്പൂണ്‍
വെളുത്തുള്ളി – അര ടീസ്പൂണ്‍
കുരുമുളക്പൊടി – 1 ടീസ്പൂണ്‍
പച്ചമുളക് – 2 എണ്ണം
സ്വീറ്റ് കോണ്‍ – 1 ടീസ്പൂണ്‍
ഗരം മസാല – 1/4 ടീസ്പൂണ്‍
ഉപ്പ്,എണ്ണ – പാകത്തിന്
മഞ്ഞള്‍ – 2 നുള്ള്
കോണ്‍ഫ്ലോര്‍ – 1/2 കപ്പ്
ബ്രെഡ് പൊടി/ റസ്ക് പൊടി – 1 കപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം ഉരുളക്കിഴങ്ങ് ലേശം ഉപ്പ് ചേര്‍ത്ത് വേവിച്ച് ഉടച്ച് വയ്ക്കുക. ശേഷം പാനില്‍ കുറച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചെറുതായി അരിഞ്ഞ സവാള, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി ഇവ ചേര്‍ത്ത് വഴറ്റുക. ബ്രൗണ്‍ നിറമാകുമ്പോൾ ചെറുതായി അരിഞ്ഞ ചീരയില (തണ്ട് വേണം ഇല്ല) ,സ്വീറ്റ് കോണ്‍ ഇവ ചേര്‍ത്ത് വഴറ്റുക.
കുരുമുളക് പൊടി, മഞ്ഞള്‍പൊടി,ഇവ ചേര്‍ത്ത് ഇളക്കി നന്നായി വഴറ്റി വേവിച്ച് ഉടച്ച് വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് കൂടി ചേര്‍ത്ത് ഇളക്കി പാകത്തിനു ഉപ്പ്,ഗരം മസാല ഇവ കൂടെ ചേര്‍ത്ത് ഇളക്കുക. 3 മിനിറ്റ് ശേഷം തീ ഓഫ് ചെയ്യാം. കോണ്‍ഫ്ലോര്‍ കുറച്ച് വെള്ളം ചേര്‍ത്ത് ദോശ മാവിന്റെ അയവില്‍ കലക്കി വയ്ക്കുക.
ചീര കൂട്ട് കുറെശെ എടുത്ത് കട്ലറ്റിന്റെ ഷേപ്പില്‍ ആക്കി ആദ്യം കോണ്‍ഫ്ലോറില്‍ മുക്കി ശേഷം റസ്ക്പൊടിയില്‍ പൊതിഞ്ഞെടുക്കുക. ദോശ കല്ലില്‍ കുറച്ച് എണ്ണ തടവി കട്ലറ്റുകള് വച്ച് തിരിച്ചും മറിച്ചും ഇട്ട് മൊരിച്ച് വേവിച്ച് എടുക്കുക. രുചികരമായ ചീര കട്ലറ്റ് റെഡി.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona