പാടുകളില്ലാത്ത ചര്മ്മത്തിന് ചില മേക്കപ്പ് രീതികള്
ഇനി നമ്മുടെ മുഖത്തിലെ ചര്മ്മത്തിന് അനുയോജ്യമായ ഫൗണ്ടേഷന് കണ്ടെത്തുന്നതെങ്ങനെയെന്ന് നോക്കാം. ഇതിനായി തിരഞ്ഞെടുക്കാന് ഉദ്ദേശിക്കുന്ന ഫൗണ്ടേഷന് ആദ്യം കഴുത്തില് പരീക്ഷിച്ചുനോക്കണം. മുഖത്തിനേക്കാള് ചര്മ്മത്തിന്റെ നിറം ഏറ്റിറക്കങ്ങളില്ലാതെ കാണപ്പെടുന്നത് കഴുത്തിലാണ്. മേക്കപ്പ് ഫോറെവര് എച്ച്ഡി ഇന്വിസിബിള് കവര് ഫൗണ്ടേഷന് നല്ലതാണ്. കാരണം ഏത് ഷേഡിലുള്ള കളറുകളും ഇതില് തിരഞ്ഞെടുക്കാന് കിട്ടും. ഫൗണ്ടേഷന് എപ്പോഴും ആറ് ചെറിയ തുള്ളി മാത്രമേ മുഖത്ത് ഉപയോഗിക്കാവൂ. രണ്ട് തുള്ളി നെറ്റിയില് പുരട്ടാം., താടിയുടെ ഇരുവശത്തുമായി ഓരോ തുള്ളികളാവാം. മൂക്കിന് താഴെ ഇരുവശത്തുമായി രണ്ടു തുള്ളികള്. പിന്നീട് രണ്ട് വിരലുകള് മാത്രം ഉപയോഗിച്ച് ഈ ഫൗണ്ടേഷന് പരത്തണം. നെറ്റിയിലും മൂക്കിന് താഴെയും, കവിളിന് കുറുകെയും, താടിയെല്ലിന് മുകളിലും മുഖത്തിന്റെ വശങ്ങളിലുമെല്ലാമായി ഫൗണ്ടേഷന് വിസ്തരിച്ച് പരത്തണം. ഫൗണ്ടേഷന് മുഖത്ത് അപ്ലൈ ചെയ്യുമ്പോള് മുകളില് നിന്നും താഴേക്കോ അതല്ലെങ്കില് വശങ്ങളിലേക്കോ മാത്രമേ പുരട്ടാവൂ. ഒരിക്കലും താഴെ നിന്നും മുകളിലേക്ക് പുരട്ടിക്കൂടാ. അത് ഫൗണ്ടേഷന്റെ ഒഴുക്കിനെ ബാധിക്കും. എപ്പോഴും രണ്ട് വിരലുകള് കൊണ്ട് മുഖത്തെ അരികുകകളിലേക്ക് പുരട്ടാന് ശ്രമിക്കണം. ഇത് താടിയെല്ലിന്റെ അരികിലെത്തുമ്പോള് മൃദുലമായിരിക്കും. ഇത് കടുത്ത വരകള് ഉണ്ടാകുന്നതിനെ ഒഴിവാക്കും.
അടുത്ത പേജില് തുടരുന്നു

