പാടുകളില്ലാത്ത ചര്മ്മത്തിന് ചില മേക്കപ്പ് രീതികള്
എപ്പോഴും നല്ല ഫേസ് ക്ലീനര് ഉപയോഗിച്ച് മുഖം കഴുകുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ ചര്മ്മം പൂര്ണ്ണമായും വൃത്തിയുള്ളതായിരിക്കാന് സഹായിക്കും. നിങ്ങളുടെ ചര്മ്മത്തിലെ കറുത്ത പാടുകളും, ഓയിലും പൊടിയും ചത്ത ചര്മ്മങ്ങളും ഇതു വഴി വൃത്തിയായികിട്ടും. പക്ഷെ മുഖം വൃത്തിയാക്കുമ്പോള് ശ്രദ്ധിക്കണം. സോപ്പോ മറ്റ് കടുപ്പം കൂടിയ ക്ലീനറോ ഉപയോഗിക്കരുത്. നിങ്ങളുടെ ചര്മ്മത്തിന് ഹാനികരമല്ലാത്ത ക്ലീനറേ ഉപയോഗിക്കാവു. ഒന്നുകില് ഒരു ചര്മ്മ രോഗവിദഗ്ധനെ കാണൂ. അല്ലെങ്കില് ബ്യൂട്ടി ഉല്പന്നങ്ങള് വില്ക്കുന്ന കടയിലെ ജോലിക്കാരോട് സംസാരിക്കൂ. അവര് നിങ്ങള്ക്ക് മികച്ച, സ്കിന് ഫ്രണ്ട്ലി ആയ ക്ലീനര് ഏതെന്ന് പറഞ്ഞുതരും. എപ്പോഴും നല്ല മോയിസ്ചറൈസര് ഉപയോഗിക്കാന് ശ്രമിക്കണം. ചര്മ്മത്തിന്റെ സ്വഭാവത്തിനനുസരിച്ചുള്ള മോയിസ്ചറൈസര് ഉപയോഗിക്കണം. ഡ്രൈ സ്കിന്, സെന്സിറ്റീവ് സ്കിന്, നോര്മല് സ്കിന്, ഓയിലി സ്കിന്, യംഗ് സ്കിന് എന്നിങ്ങനെ ഏത് വിഭാഗത്തിലാണ് നിങ്ങളുടെ സ്കിന് എന്ന് കണ്ടെത്തണം. അതിനനുസരിച്ചുള്ള മോയിസ്ചറൈസര് വേണം തിരഞ്ഞെടുക്കാന്.അതുപോലെ ഫൗണ്ടേഷന് തിരഞ്ഞെടുക്കുമ്പോഴും ഇതേ ശ്രദ്ധ ആവശ്യമാണ്.പാടുകളില്ലാത്ത സ്കിന് ആണ് ഉള്ളതെങ്കില് ടിന്റഡ് ആയ മോയ്ചറൈസര് മാത്രമേ ഉപയോഗിക്കാവൂ. ഇത് മുഖത്തിന് കേക്കിന്റേതു പോലെയല്ലാതെ, നല്ല നിറം പകരും.
Photo Courtesy : Google/ images may be subject to copyright

