പാടുകളില്ലാത്ത ചര്‍മ്മത്തിന് ചില മേക്കപ്പ് രീതികള്‍
ദി ലോറ മെഴ്‌സിയര്‍ സീക്രട്ട് കാമുഫ്‌ളേഷ് ആണ് മുഖത്തെ അപൂര്‍ണ്ണതകള്‍ മറയ്ക്കാന്‍ ഏറ്റവും നല്ലത്. മൃദുലമായ അറ്റങ്ങളോടുകൂടിയ ബ്രഷ് ഉപയോഗിച്ച് വേണം ഇത് അപ്ലൈ ചെയ്യാന്‍. പിന്നീടും തെളിഞ്ഞു കാണുന്ന കടുത്ത അടയാളങ്ങളും പാടുകളും സോളിഡ് കണ്‍സീലര്‍ ഉപയോഗിച്ച് മായ്ക്കണം. മേബെലിന്‍ ന്യൂയോര്‍ക്ക് ഫിറ്റ് മി എന്ന ക്രീമി ഫോര്‍മുല ഉപയോഗിച്ച് കണ്ണിനടിയിലെ കറുത്ത വളയങ്ങള്‍ മറയ്ക്കാം. മോതിരവിരല്‍ ഉപയോഗിച്ച് വേണം ഈ ഫൗണ്ടേഷന്‍ പുരട്ടാന്‍. മൂക്കിലും കവിളിലും നെറ്റിയിലും പൗഡര്‍ ഉപയോഗിക്കാം. തീരെ കനമില്ലാത്ത മൃദുലമായ ബ്രഷ് ഉപയോഗിച്ച് വേണം പൗഡര്‍ ഉപയോഗിക്കാന്‍. കൂടുതല്‍ തിളക്കത്തോടെ നില്‍ക്കുന്ന കൂടുതല്‍ പൗഡര്‍ തട്ടിക്കളയാന്‍ മറക്കരുത്.
അടുത്ത പേജില്‍ തുടരുന്നു

