ഗര്‍ഭകാലം ആരോഗ്യകരമാക്കാന്‍ ചില ഭക്ഷണക്രമങ്ങള്‍..

ഗര്‍ഭകാലം ആരോഗ്യകരമാക്കാന്‍ ചില ഭക്ഷണക്രമങ്ങള്‍..

PregFastFoods_0ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രാധാന്യമേറിയ കാലഘട്ടമാണ് ഗര്‍ഭകാലം. ഇതാ ഗര്‍ഭകാലം ആരോഗ്യകരമാക്കാന്‍ ചില ഭക്ഷണക്രമങ്ങള്‍..
ധാന്യങ്ങളും പയറുവര്‍ഗ്ഗങ്ങളും

ദിവസവും ഓരോ കപ്പ് ധാന്യങ്ങളും പയറുവര്‍ഗ്ഗങ്ങളും ശീലമാക്കുക. ഇതിലൂടെ ധാരാളം ഫൈബറും പ്രോട്ടീനും ഗര്‍ഭിണിയുടെ ശരീരത്തിന് ലഭിക്കുന്നു.

കൊഴുപ്പില്ലാത്ത പാല്‍

ഗര്‍ഭിണികളുടെ ശരീരത്തിന് സാധാരണയേക്കാള്‍ കൂടുതല്‍ കാത്സ്യം ആവശ്യമാണ്. ഇതിനായി കൊഴുപ്പ് നീക്കിയ പാല്‍ കുടിക്കാം.

വാഴപ്പഴം

ഗര്‍ഭിണികള്‍ക്ക് ധൈര്യമായി കഴിക്കാവുന്ന ഭക്ഷണമാണ് വാഴപ്പഴം. ഇത് സ്ഥിരമായി ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് വയറിനുണ്ടാവുന്ന അസ്വസ്ഥതകള്‍ പരിഹരിക്കും.

കൊഴുപ്പ് കുറഞ്ഞ മാംസം

ഗര്‍ഭിണികളുടെ ശരീരത്തിനുവേണ്ട പ്രധാന ഘടകമാണ് അയേണ്‍. സാധാരണ സ്ത്രീയേക്കാള്‍ ഗര്‍ഭിണിയായ സ്ത്രീക്ക് രണ്ടിരട്ടി അയേണ്‍ ആവശ്യമാണ്. ഇതിനായി കൊഴുപ്പ് കുറഞ്ഞ മാംസം കഴിക്കാം.

ഇലക്കറികള്‍

അയേണ്‍, ഫോളിയേറ്റ് എന്നീ ഘടകങ്ങളാല്‍ സമ്പന്നമായ ഇലക്കറികള്‍ ഗര്‍ഭിണികള്‍ തീര്‍ച്ചയായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. ഉള്ളിച്ചെടി, കാബേജ്, ചീര എന്നിങ്ങനെയുള്ള ഇലക്കറികള്‍ കറി വെച്ചോ സാലഡായോ കഴിക്കാം.

 

 

 

Photo Courtesy : Google/ images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.