കർക്കിടക മാസത്തിലെ ജീരകക്കഞ്ഞി – ഗുണങ്ങളും പ്രത്യേകതകളും

കർക്കിടക മാസത്തിലെ ജീരകക്കഞ്ഞി – ഗുണങ്ങളും പ്രത്യേകതകളും

ശരീര പുഷ്ടിക്കുള്ള ചികിത്സകൾക്ക് ഏറ്റവും അനുയോജ്യമായ മാസമാണ് കർക്കിടകം. കര്‍ക്കിടകമാസത്തില്‍ സൗന്ദര്യവും ആരോഗ്യവും എല്ലാം പ്രശ്‌നമുണ്ടാക്കുന്ന ഒരു മാസമാണ്. കര്‍ക്കിടകം എന്ന് പറഞ്ഞാല്‍ അത് ആരോഗ്യത്തിനും ശരീരത്തിനും മനസ്സിനും എല്ലാം ഉത്സാഹക്കുറവ് നല്‍കുന്ന ഒരു മാസമാണ്.

ഈ മാസം ആരോഗ്യപരമായി പല പ്രത്യേകതകളുമുള്ള ഒന്നാണ്. പണ്ടുകാലം തൊട്ടേ ആരോഗ്യത്തിനു വേണ്ട പലതും മുഖ്യമായി നാം ചെയ്യുന്നത് കര്‍ക്കിടക മാസത്തിലാണ്. കഴിക്കുന്ന മരുന്നുകളും ചെയ്യുന്ന ചികിത്സകളും കർക്കിടക മാസത്തിൽ ശരീരത്തിൽ പിടിക്കുമെന്നാണ് വിശ്വാസം.

ആഹാരത്തിലൂടെയും ആയുര്‍വ്വേദ ചികിത്സയിലൂടെയും നമുക്ക് കര്‍ക്കിടക അസ്വസ്ഥതകളെ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. ഇതില്‍ ഔഷധ സേവ, പഞ്ചകര്‍മ ചികിത്സ, എണ്ണതേച്ചു കുളി എന്നിവയെല്ലാം ഏറെ പ്രധാനമാണ്. കര്‍ക്കിടക മാസത്തില്‍ ഭക്ഷണങ്ങളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വയ്ക്കണം. ശരീരത്തിന് പ്രതിരോധശേഷി എറെ കുറയുന്ന സമയമാണ് കര്‍ക്കിടക മാസം.

കര്‍ക്കിടക മാസത്തില്‍ കഴിച്ചിരിയ്‌ക്കേണ്ട പലതരം ഭക്ഷണങ്ങളുമുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് ജീരകക്കഞ്ഞി. ഇത് കര്‍ക്കിടക മാസത്തില്‍ കുടിയ്ക്കുന്നതു കൊണ്ടു പ്രയോജനങ്ങള്‍ പലതാണ്. ജീരകക്കഞ്ഞി ദഹനത്തിന് ഏറെ നല്ലതാണ്. ദഹന പ്രശ്നങ്ങളുള്ളവര്‍ക്കും ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങളുള്ളവര്‍ക്കും കഴിയ്ക്കാവുന്ന ഒന്നാണിത്. തേങ്ങാപ്പാല്‍ ജീരക കഞ്ഞിയിൽ ചേർക്കുന്നുണ്ട് ഇത് ശരീരത്തിനു കരുത്തു നല്‍കാന്‍ സഹായിക്കുന്നു. തേങ്ങ ശരീരത്തിനു പല വിധത്തിലും ഗുണം നല്‍കുന്നുണ്ട്. ആരോഗ്യ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് നമുക്ക് ജീരകക്കഞ്ഞിയിലൂടെ പരിഹാരം കാണാവുന്നതാണ്. എങ്ങനെയാണ് ജീരകക്കഞ്ഞി തയ്യാറാക്കുന്നതെന്ന് നോക്കാം…

ആവശ്യമുള്ള സാധനങ്ങൾ :

കുത്തരി/ഞവര അരി – 1 കപ്പ്
ജീരകപ്പൊടി – 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
നെയ്യ് – ആവശ്യത്തിന്
തേങ്ങാപ്പാൽ – 11/2 കപ്പ്
മഞ്ഞൾപ്പൊടി – ഒരു നുള്ള്
വെള്ളം – ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം :

അരികഴുകിയ ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിക്കുക. വെന്തു വരുമ്പോൾ ജീരകപ്പൊടിയും, മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്തിളക്കുക. നല്ലതുപ്പോലെ വെന്തുവരുമ്പോൾ അതിലേക്ക് തേങ്ങാപ്പാൽ, നെയ്യ് എന്നിവ ചേർത്ത് ഒന്ന് തിളച്ചു വരുമ്പോൾ അടുപ്പിൽ നിന്നും വാങ്ങി വയ്ക്കുക. ഇളം ചൂടോടെ കുടിക്കാം. കർക്കിടക മാസത്തിൽ ആഴ്ച്ചയിൽ രണ്ടോ മൂന്നോ തവണ രാവിലെ കഴിക്കുന്നതാണ് ഏറ്റവും ഉത്തമം.

NOTE :

ജീരകകഞ്ഞി ആഴ്ചയിൽ രണ്ടോ മൂന്നോ തവണ കഴിക്കുന്നതുക്കൊണ്ട് നമുക്ക് തളര്‍ച്ചയും ക്ഷീണവും അകറ്റി നല്ല ഉന്‍മേഷം ലഭിക്കും. ജീരകക്കഞ്ഞി കര്‍ക്കിടക മാസത്തിലെ അരിഷ്ടതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കും.

ക്ഷീണമകറ്റി ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും വിശപ്പില്ലായ്മക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ശരീര ബലം വര്‍ദ്ധിപ്പിക്കുന്നതിനും ഏറ്റവും മികച്ച ഒന്നാണ്‌ ജീരകക്കഞ്ഞി.

യുവത്വത്തിന് ജീരകക്കഞ്ഞി വളരെയധികം സഹായിക്കുന്നു. ഇത്കൂടാതെ ശരീരത്തില്‍ രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും രക്തപ്രസാദം ഉണ്ടാക്കുകയും ചെയ്യുന്നു.

ജീരകക്കഞ്ഞി കഴിക്കുന്നതിലൂടെ വാര്‍ദ്ധക്യത്തെ അകറ്റുകയും വാര്‍ദ്ധക്യ സംബന്ധമായുണ്ടാവുന്ന ആരോഗ്യ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.

കൈകാല്‍ കടച്ചില്‍ ഉണ്ടാവുന്നത് പ്രായമായവരില്‍ പ്രധാനമായും കാണുന്ന ഒന്നാണ്. ജീരകക്കഞ്ഞി കുടിക്കുന്നത് കൈകാല്‍ കടച്ചിലിന് പരിഹാരം കാണുന്നതിന് വളരെയധികം സഹായിക്കുന്നു.

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.