കർണാടകയിൽ ബി എസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പ് ഇന്ന്.

കർണാടകയിൽ ബി എസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പ് ഇന്ന്.

കർണാടകയിൽ ബി എസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പ് ഇന്ന്. രാവിലെ 11 മണിക്ക് നിയമസഭയിൽ വിശ്വാസപ്രമേയം അവതരിപ്പിക്കാൻ സ്പീക്കർ അനുമതി നൽകി.

17 വിമതർ അയോഗ്യരായതോടെ കേവലഭൂരിപക്ഷത്തിന് വേണ്ട 105 അംഗങ്ങളുടെ പിന്തുണ ബിജെപിക്കുള്ളതിനാല്‍ വിശ്വാസ വോട്ടെടുപ്പ് യെദ്യൂരപ്പ സര്‍ക്കാറിന് വെല്ലുവിളിയാകില്ലെന്നാണ് പ്രതീക്ഷ. ഇന്ന് തന്നെ ധനബില്ലും പാസാക്കുമെന്നു യെദ്യൂരപ്പ അറിയിച്ചു. ഇതോടെ ബിജെപിക്ക് വോട്ടെടുപ്പിൽ അനായാസം വിജയിക്കാൻ കഴിയും.

അതേസമയം, അയോഗ്യരായ എംഎല്‍എമാര്‍ സ്പീക്കറുടെ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ഈ നിയമസഭയുടെ കാലാവധി പൂര്‍ത്തിയാകുന്നതുവരെ അയോഗ്യരാക്കിയ വിമത എംഎല്‍എമാര്‍ക്ക് ഏതെങ്കിലും പദവി വഹിക്കുകയോ, ഉപതെരഞ്ഞെടുപ്പിനെ നേരിടുകയോ ചെയ്യാനാകില്ലെന്നും സ്പീക്കര്‍ അറിയിച്ചിരുന്നു.

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.