ശർക്കര ചായ
നമ്മുടെ ഓരോരുത്തരുടെയും ദിവസം ആരംഭിക്കുന്നത് ഒരു ചായകുടിച്ചുകൊണ്ടായിരിക്കും. ചായ ഇഷ്ട്ടപ്പെടാത്ത ആരുമുണ്ടാകില്ല. രുചിയില്‍ വ്യത്യസ്ഥമായ നിരവധി തരത്തിലുള്ള ചായകളുണ്ട്. അതുപോലെയുള്ളൊരു ചായയാണ് ശർക്കര ചായ. ചായയില്‍ ശർക്കര ചേര്‍ത്താല്‍ ആരോഗ്യത്തിന് ഏറെ ഗുണങ്ങളാണുള്ളത്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം….എല്ലാവരും വീട്ടിൽ തയ്യാറാക്കി നോക്കണേ?…
ആവശ്യമുള്ള സാധനങ്ങൾ
തേയില- 1 1/2 ടീസ്പൂൺ
പാൽ – 1/2 കപ്പ്
ശർക്കര ചീകിയത് – 3 ടേബിൾസ്പൂൺ
ചുക്ക്പൊടി – 2 ടീസ്പൂൺ
വെള്ളം – ഒരു കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു സോസ്പാനിൽ വെള്ളം ഒഴിച്ച് തേയിലയും ചുക്ക് പൊടിയും ചേർത്ത് നന്നായി അടച്ചുവച്ച് മൂന്ന് മിനിറ്റ് തിളപ്പിക്കുക. ശേഷം ഇതിലേക്ക് പാല് ഒഴിച്ച് കുറഞ്ഞ തീയിൽ ഇളക്കി തിളപ്പിച്ച് ബ്രൗൺ നിറമാകുമ്പോൾ ശർക്കര ചീകിയത് ചേർക്കാം. നന്നായി ഇളക്കിയോജിപ്പിച്ചശേഷം അരിച്ചെടുത്ത് വിളമ്പാം.
Photo Courtesy : Google/ images are subject to copyright