ജയസൂര്യയുടെ ഇഷ്ടനമ്പറിന് പിന്നിൽ ഒരു കഥയുണ്ട്..

ജയസൂര്യയുടെ ഇഷ്ടനമ്പറിന് പിന്നിൽ ഒരു കഥയുണ്ട്..

മലയാള സിനിമ ലോകത്തെ മിക്ക താരങ്ങളും വാഹനപ്രേമികളാണ്. കാറുകളുടെ വലിയ ശേഖരമുള്ള താരങ്ങള്‍ വരെയുണ്ട് നമ്മുടെ മലയാള സിനിമയില്‍. ഇവര്‍ക്കൊക്കെ ഓരോ ഭാഗ്യ നമ്പറും ഉണ്ടാകും. ഇതിൽ പ്രസിദ്ധമാണ് മമ്മൂട്ടിയുടെ കാറുകളോടുള്ള പ്രിയം, അദ്ദേഹത്തിന് വലിയൊരു ശേഖരം തന്നെയുണ്ട്. കറുകളോടുള്ള പ്രിയം പോലെത്തന്നെ എല്ലാവർക്കും ഓരോ ഭാഗ്യനമ്പറുകളുമുണ്ട്, മമ്മൂട്ടിയുടെ ഫേവറൈറ്റ് നമ്പര്‍ 369 ആണ്. മോഹന്‍ലാലിൻ്റെത് 2255 ആണ്. മമ്മൂട്ടിയുടെ പെട്ടിയുടെ നമ്പർ ലോക്കും മോഹൻലാലിൻ്റെ രാജാവിൻ്റെ മകൻ എന്ന ചിത്രത്തിലെ ഫോൺ നമ്പറുമാണ് അവരുടെ ഭാഗ്യനമ്പർ ആയി മാറിയത്.

ഇതുപോലെത്തന്നെ നടൻ ജയസൂര്യയ്ക്കും ഒരു ഭാഗ്യനമ്പറുണ്ട് 1122, ഇവരെപോലെതന്നെ ജയസൂര്യയുടെ ഈ ഭാഗ്യ നമ്പറിന് പിന്നിലും ഒരു കഥയുണ്ട്. ജയസൂര്യ പണ്ട് സ്ഥിരമായി കയറിയിരുന്ന ബസ്സിൻറെ നമ്പർ ആയിരുന്നു അതെന്ന്. കോട്ടയം നസീറിൻ്റെ ട്രൂപ്പില്‍ ജയസൂര്യ മിമിക്രി അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന സമയത്ത് പ്രോഗ്രാം കഴിഞ്ഞ് സ്ഥിരമായി വീട്ടില്‍ പൊയ്‌ക്കൊണ്ടിരുന്ന ബസിൻ്റെ നമ്പറായിരുന്നു 1122.

പ്രോഗ്രാം കഴിഞ്ഞ് ഒരുപാട് ലേറ്റ് കോട്ടയം സ്റ്റാന്‍ഡില്‍ കിടന്നുറങ്ങി, 5.55 നുള്ള ബസിലാണ് എറണാകുളത്തേക്ക് പോയ്ക്കൊണ്ടിരുന്നത്. ആ ബസ്സിൻ്റെ നമ്പർ ആയിരുന്നു 1122. പിന്നീട് ആ നമ്പർ ജയസൂര്യയുടെ ഭാഗ്യനമ്പറായി മാറി. അതിൽ പിന്നെ സ്വന്തമാക്കിയ വണ്ടികൾക്കെല്ലാം ആ നമ്പർ ആയിരുന്നു. ഇന്ന് എൻ്റെ എല്ലാ വാഹനങ്ങൾക്കും ആ നമ്പറാണെന്നും ജയസൂര്യ വ്യക്തമാക്കുന്നു.

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.