മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണം 868 ആയി: ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്‌തത്‌ 120 കേസുകൾ.

മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണം 868 ആയി: ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്‌തത്‌ 120 കേസുകൾ.

മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം കൊറോണ രോഗബാധ സ്ഥിരീകരിച്ചത് 120പ്പേർക്കെന്ന് സംസ്ഥാന ആരോഗ്യവകുപ്പ്. ഇതോടെ മഹാരാഷ്ട്രയിലെ രോഗികളുടെ എണ്ണം 120 ആയി. കൂടാതെ ഇതിനോടകം 52പ്പേർക്കാണ് കോവിഡ് ബാധിച്ച് ജീവൻ നഷ്ടമായത്. ഇന്നലെ മാത്രമായി 7 പ്പേരാണ് മരിച്ചത്.

മഹാരാഷ്ട്രയിലെ കൊവിഡ് രോഗബാധിതരില്‍ 526 പേരും മുംബൈയിലാണുള്ളത്. മുംബൈയില്‍ മാത്രം 34 മരണങ്ങള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ ഏറ്റവുമധികം കൊറോണബാധിതരുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര.

അതേസമയം ഇന്ത്യയിലെ കണക്ക് നോക്കുകയാണെങ്കിൽ, രാജ്യത്ത് കോവിഡ് വ്യാപനം കൂടുന്നതായി കാണാം. 4281പ്പേർക്കാണ് രാജ്യത്ത് ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്നലെ ത്രിപുരയിൽ ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്തു. രാജ്യം കോവിഡ് വ്യാപനത്തിന്റെ രണ്ടും മൂന്നും ഘട്ടത്തിനിടയിലാണെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കേരളത്തിൽ ഇന്നലെ കൊറോണ സ്ഥിരീകരിച്ചത് 13പ്പേർക്കാണ്. അതേസമയം ലോക്ക് ഡൗൺ നീട്ടാനുള്ള നീക്കങ്ങൾ ഇതിനോടകം തന്നെ തെലങ്കാന, ഉത്തർപ്രദേശ് സർക്കാരുകൾ തുടങ്ങി.

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.