സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജൂണ്‍ 26-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ജൂണ്‍ 27-ന് കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് അതിതീവ്ര മഴക്ക് സാധ്യത.

24 മണിക്കൂറില്‍ 204 മില്ലി മീറ്റർ അധിക മഴ ലഭിക്കുന്ന അതിതീവ്ര മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതാണെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥ വകുപ്പും അറിയിച്ചു.

ജൂണ്‍ 24 : തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ
ജൂണ്‍ 25: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
ജൂണ്‍ 26: ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്
ജൂണ്‍ 27: തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ്

അതേസമയം, കാലാവസ്ഥ പ്രവചനത്തിന് സംസ്ഥാന സര്‍ക്കാര്‍ മൂന്ന് സ്വകാര്യ കമ്പനികള്‍ക്ക് കരാര്‍ നല്‍കി. സ്കൈമെറ്റ്, ഐ.ബി.എം വെതര്‍, എര്‍ത്ത് നെറ്റവർക്ക് എന്നീ കമ്പനികള്‍ക്കാണ് കരാര്‍ നൽകിയിരിക്കുന്നത്.

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.