സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ടൊവീനോ തോമസിന് പരിക്ക്: ‘കള’ എന്ന സിനിമയ്ക്കായി സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് പരിക്ക്.

സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ടൊവീനോ തോമസിന് പരിക്ക്: ‘കള’ എന്ന സിനിമയ്ക്കായി സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് പരിക്ക്.

സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ടൊവീനോ തോമസിന് പരിക്കേറ്റു. ‘കള’ എന്ന പുതിയ സിനിമയ്ക്കായുള്ള സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് താരത്തിന് പരിക്കേറ്റത്.
രണ്ട് ദിവസം മുമ്പ് പിറവത്തെ സെറ്റില്‍ വെച്ചാണ് പരിക്ക് സംഭവിച്ചത്. പരിക്കേറ്റതിനെ തുടര്‍ന്ന് ഉടന്‍ തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാൽ, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തിന് പരിശോധനയില്‍ ആന്തരിക രക്തസ്രാവം കണ്ടെത്തിയിനെ തുടര്‍ന്ന് ഐസിയുവില്‍ നിരീക്ഷണത്തിലാക്കി.

കഴിഞ്ഞ ദിവസങ്ങളിലെല്ലാം കള ചിത്രത്തിലെ സംഘട്ടന രംഗങ്ങളാണ് തുടര്‍ച്ചയായി ചിത്രീകരിച്ചു കൊണ്ടിരുന്നത്. ചിത്രീകരിക്കുന്നതിനിടെ വയറിന് ചവിട്ടേറ്റതാണ് പരിക്കിന് കാരണമെന്നാണ് സൂചന. കടുത്ത വയറുവേദനയെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇടയ്ക്കാട് ബെറ്റാലിയന്‍ എന്ന സിനിമ ചിത്രീകരണത്തിന് ഇടയ്ക്കും ടൊവീനോയ്ക്ക് പരിക്കേറ്റിരുന്നു. സംഘട്ടനത്തിനിടെ താരത്തിന് പൊള്ളലേല്‍ക്കുകയായിരുന്നു.

അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ ചിത്രങ്ങളുടെ സംവിധായകനായ രോഹിത് ബി എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കള. യദു പുഷ്‍പാകരനും രോഹിതും ചേര്‍ന്ന് രചന നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.