സംസ്ഥാനത്തെ ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്കുള്ള സംവരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു.

സംസ്ഥാനത്തെ ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്കുള്ള സംവരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു.

ജില്ലാ പഞ്ചായത്തില്‍ തിരുവനന്തപുരത്ത് അധ്യക്ഷപദവി പട്ടികജാതിക്ക് സംവരണം ചെയ്തു. ആലപ്പുഴ,കോട്ടയം,പാലക്കാട്,മലപ്പുറം,കോഴിക്കോട്,കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ സ്ത്രീ സംവരണമാണ്.

941 ഗ്രാമപഞ്ചായത്തുകളില്‍ 417 എണ്ണം സ്ത്രീകള്‍ക്കും 46 എണ്ണം പട്ടികജാതി സ്ത്രീകള്‍ക്കും 46 എണ്ണം പട്ടികജാതി വിഭാഗത്തിനും 8 എണ്ണം പട്ടികവര്‍ഗ്ഗ സ്ത്രീകള്‍ക്കും 8 എണ്ണം പട്ടികവര്‍ഗ വിഭാഗത്തിനുമായി സംവരണം ചെയ്തിരിക്കുന്നു.

152 ബ്ലോക്ക്പഞ്ചായത്തുകളില്‍ 67എണ്ണം സ്ത്രീകള്‍ക്കും 8 എണ്ണം പട്ടികജാതി സ്ത്രീകള്‍ക്കും 7 എണ്ണം പട്ടികജാതി വിഭാഗത്തിനും 2 എണ്ണം പട്ടികവര്‍ഗ്ഗ സ്ത്രീകള്‍ക്കും ഒരെണ്ണം പട്ടികവര്‍ഗ വിഭാഗത്തിനുമായി അധ്യക്ഷ പദവി സംവരണം ചെയ്തിരിക്കുന്നു.

സംസ്ഥാനത്തെ ആറ് മുന്‍സിപ്പല്‍ കോര്‍പറേഷനുകളിലെ മേയര്‍ സ്ഥാനങ്ങളില്‍ 3 എണ്ണം സ്ത്രീകള്‍ക്ക് സംവരണം ചെയ്തുകൊണ്ടും 87 മുന്‍സിപ്പല്‍ കൗണ്‍സിലുകളിലെ ചെയര്‍പേഴ്‌സണ്‍ സ്ഥാനങ്ങളില്‍ 44 സ്ഥാനങ്ങള്‍ സ്ത്രീകള്‍ക്കും (പട്ടികജാതി സ്ത്രീ ഉള്‍പ്പെടെ) 6 എണ്ണം പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും അതില്‍ 3 എണ്ണം പട്ടികജാതി വിഭാഗത്തിലെ സ്ത്രീകള്‍ക്കും 1 എണ്ണം പട്ടികവര്‍ഗ്ഗ വിഭാഗത്തിനും സംവരണം ചെയ്ത് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.