സംസ്ഥാനത്ത് എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷ തീയ്യതി നീട്ടുന്നതില്‍ അനുമതി നല്കുന്നതില് ഉടന്‍ തീരുമാനം വേണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍.
സംസ്ഥാനത്ത് എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷ തീയ്യതി നീട്ടുന്നതില്‍ അനുമതി നല്കുന്നതില് ഉടന്‍ തീരുമാനം വേണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. തീരുമാനം ഉടനറിയിക്കണമെന്നാവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
ഈ മാസം പതിനേഴിന് ആരംഭിക്കേണ്ട പരീക്ഷകള്‍ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്കിയ കത്ത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരിഗണനയിലാണ്. എന്നാല്‍ തീരുമാനം നീളുന്നത് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ആശങ്ക ഉണ്ടാക്കിയ സാഹചര്യത്തിലാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്വീണ്ടും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്.
പരീക്ഷാ ജോലിക്ക് നിയോഗിക്കപ്പെട്ടിരിക്കുന്ന അധ്യാപകരില്‍ പലര്‍ക്കും തെരഞ്ഞെടുപ്പ് ജോലിയും ലഭിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു സര്‍ക്കാര്‍ അപേക്ഷ. കോവിഡ് കണക്കിലെടുത്ത് ഇത്തവണ 15,000 പോളിംഗ് ബൂത്തുകള്‍ അധികാമായി കമ്മീഷന് ക്രമീകരിക്കുന്നുണ്ട്. അതിനാല്‍ പതിവില്‍ കൂടുതല്‍ അധ്യാപകര്‍ക്ക് ഇത്തവണ തെരഞ്ഞെടുപ്പ് ജോലി ലഭിച്ചു. ഇതോടെ പരീക്ഷാ തീയതി മാറ്റമെന്ന് അധ്യാപക സംഘടനകളും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മാര്‍ച്ച് എട്ടാം തീയതിയാണ് എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
Photo Courtesy : Google/ images are subject to copyright