തെരഞ്ഞെടുപ്പ് ഫലം വരാന്‍ ഇനി ദിവസങ്ങള്‍ മാത്രം; നിലമ്പൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.വി. പ്രകാശ് അന്തരിച്ചു.

തെരഞ്ഞെടുപ്പ് ഫലം വരാന്‍ ഇനി ദിവസങ്ങള്‍ മാത്രം; നിലമ്പൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.വി. പ്രകാശ് അന്തരിച്ചു.

നിലമ്പൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.വി. പ്രകാശ് അന്തരിച്ചു. 56 വയസായിരുന്നു. മഞ്ചേരിയിലെ മലബാര്‍ ആശുപത്രിയില്‍ വച്ച്‌ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മൂന്ന് മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. തെരഞ്ഞെടുപ്പ് ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മരണം.

മലപ്പുറം ഡിസിസി പ്രസിഡന്റ് കൂടിയായിരുന്നു. കെഎസ് യുവിന്‍റെയും യൂത്ത് കോണ്‍ഗ്രസിന്‍റെയും സംസ്ഥാന തല നേതൃസ്ഥാനങ്ങള്‍ വഹിച്ചിരുന്നു.

മൃതദേഹം രാവിലെ 6.30 മുതല്‍ 7.30 വരെ മലപ്പുറം ഡിസിസി ഓഫീസില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വൈകീട്ട് 3ന് എടക്കരയിലായിരിക്കും സംസ്‌കാരം.

രമേശ് ചെന്നിത്തല, ആര്യാടന്‍ ഷൗക്കത്ത്, ടി.സിദ്ദിഖ്, എ.പി.അനില്‍കുമാര്‍ തുടങ്ങിയവര്‍ വി.വി. പ്രകാശിൻ്റെ വിയോ​ഗത്തില്‍ അനുശോചിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനും വി വി പ്രകാശിൻ്റെ മരണത്തില്‍ അനുശോചിച്ചു. കഠിനാധ്വാനിയും സത്യസന്ധനുമായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന നിലയില്‍ വി വി പ്രകാശ് എന്നും ഓര്‍മിക്കപ്പെടുമെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.