ടോൾ പ്ലാസയിൽ 10 സെക്കന്റ് മാത്രം, ദേശീയപാത അതോറിറ്റിയുടെ നിർദ്ദേശം.

ടോൾ പ്ലാസയിൽ 10 സെക്കന്റ് മാത്രം, ദേശീയപാത അതോറിറ്റിയുടെ നിർദ്ദേശം.

ടോൾപ്ലാസകളിൽ വാഹനനിരയുടെ നീളം 100 മീറ്റർ കഴിഞ്ഞാൽ ആ പരിധിക്കുള്ളിൽ എത്തുന്നതുവരെ വാഹനങ്ങൾ ടോൾ ഇല്ലാതെ കടത്തിവിടാൻ ദേശീയപാത അതോറിറ്റിയുടെ നിർദ്ദേശം. രാജ്യത്ത് ഫാസ്ടാഗ് സംവിധാനം 96% നടപ്പിൽ വന്നസ്ഥിതിക്ക് 10 സെക്കൻഡിൽ കൂടുതൽ ഒരു വാഹനം ടോൾപ്ലാസ്സയിൽ നിർത്തിയിടാൻ പാടില്ലെന്നും ദേശീയപാത അതോറിറ്റി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

ദേശീയപാത അതോറിറ്റിയുടെ നിർദ്ദേശങ്ങൾ ഇവയാണ്….

1. ഏറ്റവും തിരക്കേറിയ സാഹചര്യത്തിൽപ്പോലും 10 സെക്കന്റിലധികം ഒരു വാഹനത്തിന് ടോൾ പ്ലാസയിൽ ചിലവഴിക്കുന്ന സാഹചര്യമുണ്ടാകാൻ പാടില്ല.

2. വാഹനങ്ങളുടെ നിരയുടെ പരമാവധി നീളം 100 മീറ്റർ. അതിലധികമായാൽ ഈ പരിധിയിൽ വരുന്നതുവരെ വാഹനങ്ങൾ സൗജന്യമായി കടത്തിവിടും.

3. 100 മീറ്റർ നീളം പരിധി മഞ്ഞവരയാൽ അടയാളപ്പെടുത്തിയിരിക്കും.

4. ടോൾ ബൂത്ത് ജീവനക്കാർ ഉത്തരവാദിത്വത്തോടെ പെരുമാറണം.

ടാഗ് നടപ്പിലാക്കിയശേഷവും മിക്ക ടോളുകളിലും വാഹനങ്ങളുടെ നീണ്ടനിര വന്നത്തോടെയാണ് ദേശീയപാത അതോറിറ്റി ഈ നിർദ്ദേശം നൽകിയത്. പുതിയ നിർദ്ദേശം ടാഗ് ഉള്ള ട്രാക്കിലെ വാഹനങ്ങൾക്കാണെന്നും പണം നൽകേണ്ടുന്ന ട്രാക്കിലെ വാഹനങ്ങൾക്ക് ഈ നിർദ്ദേശം നടപ്പിലാക്കാൻ സാധിക്കില്ലെന്നും ടോൾ കമ്പനികൾ വ്യക്തമാക്കുന്നു. തൃശ്ശൂർ പാലിയേക്കരയിൽ 30% വാഹനങ്ങളും ഫാസ്ടാഗില്ലാതെയാണ് കടന്നുപോകുന്നത്. അത്തരം വാഹനങ്ങളുടെ ക്യു തിരക്കേറിയതുമാണ്. 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.