സൗന്ദര്യമത്സരങ്ങളൊക്കൊപ്പം ആരോഗ്യമേഖലയിലേക്ക് പുതിയ ചുവടുവയ്പ്പുമായി പെഗാസസ്സ്.

സൗന്ദര്യമത്സരങ്ങളൊക്കൊപ്പം ആരോഗ്യമേഖലയിലേക്ക് പുതിയ ചുവടുവയ്പ്പുമായി പെഗാസസ്സ്.

” പരിശ്രമം ചെയ്യുകിൽ എന്തിനേയും വശത്തിലാക്കാൻ കഴിവുള്ളവണ്ണം ദീർഘങ്ങളാം   കൈകളെ നല്കിയത്രേ മനുഷ്യനെ പാരിലയച്ചതീശൻ” ഈ കവിവാക്യം, ഫാഷൻറെ വെള്ളിവെളിച്ചത്തിൽ നിന്ന് ആരോഗ്യരംഗത്തേക്ക് ചുവടുറപ്പിച്ചുകൊണ്ട്  അക്ഷരാർഥത്തിൽ തെളിയിക്കുകയാണ് പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ്. ലോകമെമ്പാടും കോവിഡ്  മഹാമാരി ഏൽപ്പിച്ച ആഘാതത്തിൽ ആരോഗ്യപരിപാലനം ജീവിതത്തിൽ എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന് മനുഷ്യർ തിരിച്ചറിയുന്ന കാലഘട്ടത്തിലൂടെയാണ് നാം ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ദൈനംദിന ജീവിതത്തിൽ നാം ഉപയോഗിക്കുന്ന പല വസ്തുക്കളും നമ്മുടെ ആരോഗ്യത്തിനും ശരീരത്തിനും ഹാനീകരമാകുന്നുവെന്നതിൽ സംശയമില്ല. വിഷലിപ്തമായ ഭക്ഷണവും വെള്ളവും സൗന്ദ്യര്യവർദ്ധക വസ്തുക്കളും മനുഷ്യരെ രോഗികളാക്കി മാറ്റിക്കൊണ്ടിരിക്കുമ്പോൾ ഒരു പുനർവിചിന്തനം ആവശ്യമാണ് .

ഇരുപത്തിയൊന്ന് വർഷങ്ങൾക്ക് മുൻപ് വരേണ്യവര്‍ഗ്ഗത്തിന്റെ കുത്തകയായിരുന്ന സൗന്ദര്യമത്സരങ്ങള്‍ കേരളത്തിലെത്തിച്ചുകൊണ്ടായിരുന്നു പെഗാസസിന്റെ ആരംഭം. കഠിനപ്രയത്നത്തിലൂടെയും നിശ്ചയദാർഢ്യത്തിലൂടെയും പടിപടിയായി ഉയർന്ന പെഗാസസ്   ഇന്ന് ലോക ഫാഷൻ ഭൂപടത്തിൽ   സ്വന്തം പേര് സൗന്ദര്യമത്സര രംഗത്ത് തങ്കലിപികളില്‍ തുന്നിച്ചേര്‍ത്ത ഇവന്റ് പ്രൊഡക്ഷന്‍ കമ്പനി എന്ന സ്ഥാനത്ത് എത്തി നിൽക്കുന്നു. പ്രാരംഭകാലത്ത് ധാരാളം പ്രതിസന്ധികള്‍ തരണം ചെയ്ത് . വെല്ലുവിളികള്‍ ഏറ്റെടുത്ത് വിജയിപ്പിക്കുകയെന്ന  രീതി കൈകൊണ്ടുകൊണ്ട്  എല്ലാ കാര്യങ്ങളും കൃത്യതയോടെയും ആത്മാര്‍ത്ഥമായും സത്യസന്ധമായും  ചെയ്തുകൊണ്ടാണ് പെഗാസസ് ഈ നേട്ടം കൈവരിച്ചത്.

കാലഘട്ടത്തിനനുയോജ്യമായി കാര്യങ്ങൾ നടത്തുക എന്ന രീതി അവലംബിച്ചതിനാൽ ചുരുങ്ങിയ ചിലവിൽ ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള ആനുകാലികപ്രസക്തിയുള്ള ഉൽപ്പന്നങ്ങൾ നിർമ്മിച്ച് വിപണനം  ചെയ്യുക എന്ന ആശയം ഉരുത്തിരിയുകയും അത് പ്രാവർത്തികമാക്കുകയും ചെയ്തു.  അതിന്റെ ആദ്യപടിയായി ആരോഗ്യമേഖല തിരഞ്ഞെടുക്കുകയും നിത്യോപയോഗസാധനങ്ങൾ നിർമ്മിക്കുകയും ചെയ്‌തു . ഇങ്ങനെ പെഗാസസ് ” ഡി ക്യു” എന്ന ബ്രാൻഡിൽ ബാത്തിങ് സോപ്പ്, സാനിറ്റൈസർ, മാസ്ക്ക് എന്നിവ വിപണിയിലിറക്കിയാണ് ആരോഗ്യമേഖലയിലേക്കുള്ള പ്രവേശനം സാധ്യമാക്കിയിരിക്കുന്നത്.

” ഡിക്യു” സോപ്പ്

റിലാക്സ് ആൻഡ് ടേക്ക് എ ലിറ്റിൽ ടൈം ഫോർ യുവർസെൽഫ് .

 

ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാൻപറ്റാത്ത നിത്യോപയോഗസാധനമാണ്  സോപ്പ്. മൃദുലവും സുന്ദരവുമായ ചർമ്മം എല്ലാവരും  ഇഷ്ടപെടുന്ന ഒന്നാണ്  എന്താണ്  സോപ്പ് എന്ന്  നമുക്ക് മനസിലാക്കാം. എണ്ണയോ മറ്റ്  കൊഴുപ്പുകളോ ആൽക്കലിയുമായി പ്രവർത്തിച്ച് ഉണ്ടാകുന്ന പ്രധാന ഉല്പന്നമാണ് സോപ്പ്. പൊട്ടാസ്യം ഹൈഡ്രോക്സൈഡ്/സോഡിയം ഹൈഡ്രോക്സൈഡ് , ഫാറ്റി ആസിഡുകൾ എന്നിവയാണ് സോപ്പിന്റെ നിർമ്മാണത്തിൽ പ്രധാനമായും ചേർക്കുന്നത്. ഇങ്ങനെ നിർമ്മിക്കുന്ന  സോപ്പിന്റെ ഗുണനിലവാരം അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് ആണ് TFM ( Total Fatty Matter ). ടി എഫ് എം എന്നാൽ സോപ്പിന്റെ ഗുണനിലവാരത്തിൻറെ അളവ്  എന്നു തന്നെയാണ് അർത്ഥമാക്കുന്നത്.

76%കൂടുതൽ TFM ഉള്ള സോപ്പുകൾ ഗുണ നിലവാരത്തിൽ (ഗ്രേഡ് വൺ ) ഒന്നാമതായി കണക്കാക്കുന്നു. രണ്ടാം തരത്തിൽ ഉള്ള സോപ്പുകൾക്ക് 70-75% വരെയാണ് TFM.  60-69%വരെ TFM ഉള്ള സോപ്പുകൾ മൂന്നാംതരത്തിലും ഉൾപ്പെടുന്നു.  ” ഡിക്യു” സോപ്പിന്റെ  TFM 78 ശതമാനമാണ്. ഇത് ഗ്രേഡ് വൺ കാറ്റഗറിയിൽ ഉൾപ്പെടുന്നു.

ശുദ്ധമായ വെളിച്ചെണ്ണയിൽ സോഡിയം പാൽമിറ്റേറ്റ്,ബദാം ഓയിൽ, വാനില എസ്ട്രാക്ട്, വെജിറ്റബിൾ ഗ്ലിസറിൻ, കൊക്കോ സീഡ് ബട്ടർ, കറ്റാർവാഴ ജെൽ, സോഡിയം EDTA    മുതലായ ചേരുവകൾ ചേർത്താണ്  ” ഡിക്യു” സോപ്പ് നിർമ്മിച്ചരിക്കുന്നത്.. ഇവ ചർമ്മത്തിന് ഹാനീകരമല്ല എന്ന് മാത്രമല്ല ചർമ്മത്തെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു. 

 ” ഡിക്യു” മാസ്‌ക്

Portrait of young woman wearing protective mask and using her mobile phone while standing outdoors on the street. New normal lifestyle concept. Urban concept.

കോവിഡിന്റെ വരവോടെ മാസ്‌ക് മനുഷ്യൻറെ ശീലങ്ങളുടെ ഭാഗമായി മാറിയിരിക്കുന്നു. വായുവിലൂടുള്ള സംക്രമികരോഗങ്ങളെ ഒരു പരിധിവരെ ചെറുക്കുക മാത്രമല്ല മലിനവായുവിൽ നിന്ന് രക്ഷനേടാനും മാസ്‌ക് സഹായിക്കും. സുരക്ഷിതമായ രീതിയിൽ മുഖം  മറയ്ക്കാൻ  സാധിക്കുന്നുവെന്നതാണ്  ഡിക്യു മാസ്‌ക്കിന്റെ പ്രത്യേകത. കൂടാതെ സുഖപ്രദമായി ശ്വസിക്കാൻ സാധിക്കുന്നു. ഇയർ ലൂപ്പ് മൃദുവായ ഇലാസ്ടിക്കുകൊണ്ട് നിർമ്മിച്ചിരിക്കുന്നതിനാൽ സൗകര്യപ്രദവും വേദനരഹിതവുമാണ്. കണ്ണട ധരിക്കുന്നവർക്ക് മാസ്‌ക് ധരിചിട്ടുണ്ടാകുന്ന  ഫോഗ്ഗ് കുറവായിരിക്കും. കുറഞ്ഞ ചൂട്, മുഖപേശികളുടെ ചലനസ്വാതന്ത്ര്യം , ആകർഷകമായ രൂപകൽപ്പന  എന്നിവയാണ് ഡിക്യു മാസ്‌ക്കിന്റെ മറ്റ് പ്രത്യേകതകൾ. നൂലിഴയുടെ എണ്ണം കൂടിയ കോട്ടൺ തുണികൊണ്ട് നിർമ്മിച്ചിരിക്കുന്ന  ഡിക്യു മാസ്കിന് അഞ്ച് പാളികളാണുള്ളത്.

 

” ഡിക്യു” സാനിട്ടൈസർ

 

പൂർണ്ണമായും പ്രകൃതിദത്തമായ മൂലികകൾ ഉപയോഗിച്ചാണ് ഡിക്യു സാനിട്ടൈസർ  നിർമ്മിച്ചിരിക്കുന്നത്. തുളസി, ആര്യവേപ്പില, നെല്ലിക്ക, ഗ്ലിസറിൻ, ഹൈഡ്രജൻ പെറോക്സൈഡ്, ഡി എം വാട്ടർ, പെർഫ്യൂം, ഐസോപ്രൊപ്പിൽ ആൽക്കഹോൾ എന്നിവയാണ് പ്രധാന ചേരുവകൾ. ഈ മൂലികകൾ പ്രത്യേക അനുപാതത്തിൽ ചേർത്താണ് സാനിട്ടൈസർ നിർമ്മിച്ചിരിക്കുന്നത്.  ഇവ രോഗാണുക്കളെ നശിപ്പിക്കുന്നതിനോടൊപ്പം ചർമ്മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

ഡിക്യു എന്ന ബ്രാൻഡ് ജനകീയമാക്കുന്നതിന്റെ ഭാഗമായി പെഗാസസ് അടുത്ത ഘട്ടം വസ്ത്രനിർമ്മാണ രംഗത്തേക്കും വ്യാപിപ്പിക്കുന്നു. ഇതിന്റെ പ്രാരംഭഘട്ടത്തിൽ പുരുഷന്മാർക്കുള്ള ഷർട്ടുകളും ടി ഷർട്ടുകളും നിർമ്മിക്കാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഉന്നത നിലവാരത്തിലുള്ള അസംസ്കൃതവസ്തുക്കൾ ശേഖരിച്ച് സംസ്കരിച്ച് ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുക എന്ന നയമാണ് പെഗാസസ്സ് സ്വീകരിച്ചിരിക്കുന്നത്. ഇതാണ് പെഗാസസിന്റെ വിജയരഹസ്യവും!

 

 

 

 

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.