രാജ്യത്തെ ആദ്യത്തെ അക്ഷരമ്യൂസിയം കോട്ടയത്ത്

രാജ്യത്തെ ആദ്യത്തെ അക്ഷരമ്യൂസിയം കോട്ടയത്ത്

രാജ്യത്തെ ആദ്യത്തെ അക്ഷരമ്യൂസിയം കോട്ടയത്ത് സ്ഥാപിക്കും. അന്തര്‍ദ്ദേശീയ നിലവാരത്തില്‍ ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് നിര്‍മാണം. പൂര്‍ണമായി പരിസ്ഥിതി-ഭിന്നശേഷി സൗഹാര്‍ദ്ദമായാണ് നിര്‍മാണം. പുരാവസ്തു, പുരാരേഖകളുടെ വിപുലമായ ശേഖരണവും സംരക്ഷണവും മുന്‍നിര്‍ത്തി ഗവേഷണ കേന്ദ്രം, ഡിജിറ്റല്‍ ഓഡിയോ ലൈബ്രറി, ഡിജിറ്റലൈസ്ഡ് രേഖകള്‍ സൂക്ഷിക്കാന്‍ യൂണിറ്റുകള്‍, ഓഡിയോ -വീഡിയോ സ്റ്റുഡിയോ, മള്‍ട്ടിപ്ലക്‌സ് തീയേറ്റര്‍, തുറന്ന വേദിയില്‍ കലാ, സാംസ്‌കാരിക പരിപാടികള്‍ നടത്താനാകുവിധം ആംഫി തീയറ്റര്‍, ചില്‍ഡ്രണ്‍സ് പാര്‍ക്ക്്്, കഫറ്റീരിയ, ബുക്ക് സ്റ്റാള്‍, സുവനീര്‍ ഷോപ്പ്, പുസ്തകങ്ങളുടെ പ്രഥമപതിപ്പുകളുടെ ശേഖരം, കോണ്‍ഫറന്‍സ് ഹാളുകള്‍, വിദ്യാര്‍ഥികള്‍ക്ക് ആര്‍ക്കൈവിംഗ്, എപ്പിഗ്രാഫി, പ്രിന്റിംഗ്, മ്യൂസിയോളജി, കണ്‍സര്‍വേഷന്‍ എന്നീ വിഷയത്തില്‍ പഠന, ഗവേഷണ സൗകര്യങ്ങള്‍ മ്യൂസിയത്തില്‍ ഒരുക്കും.
വൈജ്ഞാനിക ചരിത്രവും സംസ്‌കൃതിയും കൂട്ടിക്കലര്‍ത്തി നിര്‍മിക്കുന്ന മ്യൂസിയത്തിലെ ഓരോ വിഭാഗങ്ങളില്‍ നിന്നും സന്ദര്‍ശകര്‍ക്ക് ലഭ്യമാകുന്ന അറിവുകള്‍ ദൃശ്യ, ശ്രവ്യ ക്രമീകരണങ്ങളോടെ വിശദീകരിക്കും. ഓരോ സന്ദര്‍ഭത്തിനനുസരിച്ചുള്ള ചുമര്‍ച്ചിത്രരചനകളും ഉണ്ടാകും. ഇവയില്‍ ഘട്ടംഘട്ടമായി വാമൊഴിയും പിന്നെ വരമൊഴിയും അച്ചടിയും തുടര്‍ന്നു സാക്ഷരത കൈവരിച്ചതു വരെയുള്ള നേട്ടങ്ങളും വരും. ഗുഹാ ചിത്രങ്ങള്‍, അച്ചടിയുടെ ഉത്ഭവം മുതല്‍ ഗോത്രഭാഷ, സാക്ഷരതാ പ്രവര്‍ത്തനം, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ചരിത്രം വരെ. പ്രവേശന കവാടം കഴിഞ്ഞ് ഒന്നാംഘട്ടത്തിലെ ദൃശ്യ, ശ്രവ്യാനുഭവവും കഴിഞ്ഞാല്‍ നേരെ ഇടനാഴിയിലേക്കാണ് പ്രവേശനം. ആ ചുവരുകളില്‍ ഫോക് ലോര്‍ കലാരൂപങ്ങളുടെ ഡിജിറ്റല്‍ ആവിഷ്‌കാരവും ഉണ്ടായിരിക്കും. രണ്ടാം ഘട്ടത്തില്‍ സംഘകാല കവിതകളിലൂടെയുള്ള സഞ്ചാരമാണ് വിഭാവനം ചെയ്തിരിക്കുന്നത്. നാടന്‍പാട്ട്, സംഘകാല സാഹിത്യം, തമിഴകം ശാസനങ്ങള്‍ എന്നിവയില്‍ തുടങ്ങി സമകാലിക കവിതകളില്‍ വരെ എത്തിനില്‍ക്കുന്ന ദൃശ്യ, ശ്രാവ്യ പ്രദര്‍ശനമുണ്ടാകും. മൂന്നാം ഘട്ടത്തില്‍ കഥാസാഹിത്യവും നോവല്‍ സാഹിത്യവും ഉള്‍പ്പെടുത്തും. യക്ഷിക്കഥകള്‍, മിത്തുകള്‍, ഐതിഹ്യങ്ങള്‍ എന്നിവയുടെ ഓഡിയോ, വിഡിയോ, അനിമേഷന്‍ കാര്‍ട്ടൂണുകള്‍ ഉണ്ടാകും. നാടക ശാഖയ്ക്കായി പ്രത്യേകം ഇടം മാറ്റിവയ്ക്കും. നോവലുകളിലെ കഥാപാത്രങ്ങളുടെ രേഖാ ചിത്രങ്ങളും എഴുത്തുകാരുടെ ജീവചരിത്രവും പ്രദര്‍ശിപ്പിക്കും. വൈജ്ഞാനിക സാഹിത്യകാലമെന്ന നാലാം ഘട്ടത്തില്‍ ഭാഷാ വിജ്ഞാനീയം, മലയാള വ്യാകരണ പഠനം, വൃത്തശാസ്ത്രം, അലങ്കാര ശാസ്ത്രം, നിഘണ്ടുക്കള്‍, വിജ്ഞാന കോശം, നാട്ടറിവ് പഠനം, ചലച്ചിത്ര പഠനം, മനഃശാസ്ത്രം, മതം, തത്വചിന്ത, ഭൂമിശാസ്ത്രം തുടങ്ങിയ വിവര വിജ്ഞാന രീതികള്‍ ഉള്‍പ്പെടുത്തും.

Photo Courtesy : Google/ images are subject to copyright       

കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.