ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന് വോണ്‍ അന്തരിച്ചു
ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന് വോണ്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് 52-ാം വയസില്‍ ഇതിഹാസ താരത്തിന്റെ വേര്‍പാട് എന്നാണ് റിപ്പോര്‍ട്ട്.തായ്ലന്ഡില് വച്ചായിരുന്നു മരണം. വീട്ടില്‍ അബോധാവസ്ഥയില്‍ അദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു.
ഓസ്ട്രേലിയന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് കനത്ത നഷ്ടങ്ങളുടെ മണിക്കൂറുകളാണ് കടന്നു പോകുന്നത്. മണിക്കൂറുകള്‍ക്ക് മുന്‍പാണ് ഇതിഹാസ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റോഡ്നി മാര്‍ഷ് അന്തരിച്ചിരുന്നു. പിന്നാലെയാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വോണിന്റെ വിയോഗം.
ലോകം കണ്ടതില്‍ വച്ച് ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളാണ് വോണ്‍. ലെഗ് സ്പിന്നിലെ കലാകാരനെന്ന് വോണിനെ നിസംശയം പറയാം. ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറും ഷെയ്ന് വോണുമായുള്ള പോരാട്ടം ക്രിക്കറ്റ് പ്രേമികള്‍ക്ക് എക്കാലത്തും ആവേശം നല്‍കുന്നതാണ്.
ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന താരമെന്ന റെക്കോര്‍ഡ് നേട്ടത്തില്‍ വോണ്‍ രണ്ടാം സ്ഥാനത്ത് നില്ക്കുന്നു.
1992ലാണ് വോണ്‍ ഓസ്ട്രേലിയക്കായി അരങ്ങേറിയത്. 145 ടെസ്റ്റുകള്‍ കളിച്ച അദ്ദേഹം 708 വിക്കറ്റുകള്‍ വീഴ്ത്തി. 194 ഏകദിന മത്സരങ്ങള്‍ കളിച്ച വോണ്‍ 293 വിക്കറ്റുകളും നേടി.
Heart-breaking news from Australia.
Shane Warne has passed away at the age of 52 due to a suspected heart attack.
RIP Warney. pic.twitter.com/73bux1O0Ew
— Circle of Cricket (@circleofcricket) March 4, 2022