പഞ്ചധാന്യ പായസം
ആവശ്യമുള്ള സാധനങ്ങള്‍
വന്‍പയര്‍ – 1/2 കപ്പ്
ചെറുപയര്‍ – 1/2 കപ്പ്
കടലപ്പരിപ്പ് – 1/2 കപ്പ്
സൂചിഗോതമ്പ് – 1/2 കപ്പ്
പച്ചരി – 1/2 കപ്പ്
ശര്‍ക്കര പാനിയാക്കിയത് – 1/2 കിലോ
തേങ്ങ ചിരകിയത് – ഒരെണ്ണം(ഒന്നും രണ്ടും മൂന്നും പാല് ഓരോ കപ്പ് വീതം പിഴിഞ്ഞെടുത്തത്)
പാളയന്കോടന് പഴം – 1/2 കിലോ
നെയ്യ്് – 1 ടേബിള്‍ സ്പൂണ്‍
ചുക്ക്, ജീരകപ്പൊടി – 1/2 ടീസ്പൂണ്‍ വീതം
തയാറാക്കുന്ന വിധം
വന്‍പയറും ചെറുപയറും കുതിര്‍ത്ത ശേഷം പ്രഷര്‍കുക്കറില്‍ വേവിക്കുക. അല്‍പ്പം വെള്ളത്തില്‍ സൂചിഗോതമ്പ് കടലപ്പരിപ്പ്, അരി എന്നിവ കൂടി വേവിക്കുക. എല്ലാം കൂടി ഒരുമിച്ചാക്കി മൂന്നാം പാലും ശര്‍ക്കരയും ചേര്‍ത്ത് ഇളക്കി വറ്റിക്കുക. ഇതിലേക്ക് രണ്ടാം പാല് ചേര്‍ത്ത് വറ്റിച്ച ശേഷം ഒന്നാം പാല് ചേര്‍ക്കുക. ശേഷം ചുക്ക്, ജീരകപ്പൊടി, നെയ്യ്് എന്നിവ ചേര്‍ത്തിളക്കി വാങ്ങാം.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona