ഇടതൂർന്ന കാർകൂന്തൽ സ്വന്തമാക്കാനുള്ള ചില പ്രകൃതിദത്തമാർഗ്ഗങ്ങൾ

ഇടതൂർന്ന കാർകൂന്തൽ സ്വന്തമാക്കാനുള്ള ചില പ്രകൃതിദത്തമാർഗ്ഗങ്ങൾ

നിരവധിപേരെ അലട്ടുന്ന സൗന്ദര്യപ്രശ്നമാണ് മുടികൊഴിച്ചിലും മുടിയുടെ വരൾച്ചയും. ദിവസവും നൂറ് മുടി വരെ കൊഴിയുന്നത് സാധാരണമാണ്. എന്നാൽ അതിൽ കൂടുതൽ പൊഴിയുന്നതായി തോന്നിയാൽ തീർച്ചയായും വൈദ്യ സഹായം തേടേണ്ടതുണ്ട്. ഇവയകറ്റി മിനുസ്സവും ഇടതൂർന്നതുമായ മുടി സ്വന്തമാക്കാനുള്ള പാർശ്വഫലങ്ങളില്ലാത്ത ചില സ്വാഭാവികമാർഗ്ഗങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

തേങ്ങാപ്പാൽ

നമുക്ക് സുലഭമായി ലഭിക്കുന്ന ഒന്നാണ് നാളികേരം അഥവാ തേങ്ങ. മലയാളിയുടെ ഭക്ഷണത്തിലെ ഏറ്റവും പ്രധാന ചേരുവയാണ് നാളികേരം. വൈറ്റമിൻ ഇ, കാൽസ്യം എന്നിവയുടെ കലവറയാണിത്. തേങ്ങാപ്പാലിലുള്ള ലോറിക് ആസിഡ് മുടിയെ വേരിൽ നിന്ന് സംരക്ഷിച്ച് മുടിയ്ക്ക് ആവശ്യമായ പോഷണം നൽകാനും വളരെ ഉത്തമമാണ്. തേങ്ങാപ്പാലിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്, ഇത് മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി വേരുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

നാരങ്ങ

തലയോട്ടിയിലെ അമിതമായ എണ്ണമയം, ചൊറിച്ചിൽ തുടങ്ങി പല പ്രശ്നങ്ങൾക്കും നാരങ്ങ നീര് ഏറെ മികച്ചതാണ്. കൂടാതെ മുടി വളർച്ചയെ വേഗത്തിലാക്കാനും നാരങ്ങ നീരിന് സാധിക്കും. വീര്യം കുറഞ്ഞ രീതിയിൽ വേണം നാരങ്ങ നീര് മുടിയിൽ തേച്ച് പിടിപ്പിക്കാൻ.
നാല് ടേബിൾ സ്പൂൺ തേങ്ങാപ്പാലിൽ ഒരു നാരങ്ങയുടെ നീരു ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് തലയിൽ തേച്ച് പിടിപ്പിച്ച് അര മണിക്കൂറിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകി വൃത്തിയാക്കുക. ആഴ്ചയിലൊരിക്കൽ ഇങ്ങനെ ചെയ്യുന്നത് മുടികൊഴിച്ചിൽ പൂർണ്ണമായും മാറ്റാൻ സഹായിക്കും.

കരിഞ്ചീരകഎണ്ണ

മുടിയുടെ ആരോഗ്യത്തിനും മുടി വളരാനും സഹായിക്കുന്ന ഒന്നാണ് കരിഞ്ചീരകഎണ്ണ. നല്ല കറുപ്പുനിറം നൽകുന്നതിനോടൊപ്പം മുടി വളരാനും സഹായിക്കുന്ന ഒന്നാണ് കരിഞ്ചീരക ഓയിൽ അഥവാ ബ്ലാക് സീഡ് ഓയിൽ. വെളിച്ചെണ്ണയിൽ കരിഞ്ചീരകം ഇട്ട് തിളപ്പിച്ചെടുത്താൽ ശുദ്ധമായ കരിഞ്ചീരകഎണ്ണ ലഭിക്കും.

റോസ്മേരി ഓയിൽ

കൊഴിഞ്ഞ് പോയ മുടി വീണ്ടും വളരാൻ ഫലപ്രദമാണ് റോസ്മേരി ഓയിൽ. റോസ്മേരി എന്ന സസ്യത്തിൽ നിന്നുമെടുക്കുന്ന ഒന്നാണിത്. മുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണം നൽകുന്ന ഒന്നാണിത്.

കറ്റാർവാഴ ജെൽ

പ്രകൃതിദത്തകണ്ടീഷണറാണ് കറ്റാർവാഴ. ഇത് മുടിയ്ക്ക് സ്വാഭാവിക വൈറ്റമിൻ ഇ യുടെ ഗുണം നൽകുന്നു. മുടിയുടെ വരണ്ട സ്വഭാവം മാറി മുടി തിളങ്ങാനും വളരാനും കറ്റാർവാഴ നല്ലതാണ്.

പനിനീർ

ഒരു ഉത്തമ പ്രകൃതിദത്തടോണറാണ് പനിനീർ. പിഎച്ച് ബാലന്സ് നിലനിർത്തി മുടിക്ക് തിളക്കം നല്കുകമാത്രമല്ല നല്ല സുഗണവും നൽകും.

ഒരു പാത്രത്തിൽ രണ്ട് ടേബിൾസ്പൂൺ കറ്റാർവാഴ ജെല്ലെടുക്കുക. ഇതിലേക്ക് അര ടീസ്പൂൺ കരിഞ്ചീരകഎണ്ണയും റോസ്മേരി ഓയിലും ഒരു ടീസ്പൂൺ പനിനീരും ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്യുക. ഈ മിശ്രിതം ഒരു സ്പ്രേ ബോട്ടിലിൽ നിറച്ച് മുടിയിൽ സ്പ്രേ ചെയ്ത് തേച്ചുപിടിപ്പിക്കുക. അര മണിക്കൂറിന് ശേഷം കഴുകിക്കളയാം. ഇതാവർത്തിക്കുന്നത് മുടിയുടെ വരൾച്ചമാറി മുടിക്ക് നല്ല തിളക്കവും മിനുസവും ലഭിക്കുന്നു.

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.