മുഖം തിളക്കമുള്ളതാക്കാനുതകുന്ന ചില സ്വാഭാവിക മാർഗ്ഗങ്ങൾ

മുഖം തിളക്കമുള്ളതാക്കാനുതകുന്ന ചില സ്വാഭാവിക മാർഗ്ഗങ്ങൾ

തിരക്കുകൾക്കിടയിൽ സൗന്ദര്യസംരക്ഷണത്തിന്  സമയം കിട്ടുന്നില്ല എന്ന പരാതി പരിഹരിക്കാനായി മുഖചർമ്മത്തിന് പെട്ടന്ന് തിളക്കം ലഭിക്കുന്ന പാർശ്വഫലങ്ങളില്ലാത്ത  ചില പൊടികൈകൾ

മുഖചർമ്മം  തിളക്കമുള്ളതാകാൻ

പപ്പായ

നല്ല പഴുത്ത പപ്പായ കഷ്ണങ്ങൾ കൊണ്ട് മുഖം നന്നായി മസ്സാജ് ചെയ്യുക. മൂന്ന് മിനിറ്റോളം ആവർത്തിക്കുക ശേഷം തണുത്തവെള്ളത്തിൽ കഴുകിയാൽ മുഖത്തിന് നല്ല തിളക്കം ലഭിക്കും.

 

എണ്ണമയമുള്ള ചർമ്മത്തിന്

തക്കാളി

നല്ല പഴുത്ത തക്കാളി ഉടച്ചെടുക്കുക. ഇത് മുഖത്തു നല്ലവണ്ണം തേച്ചുപിടിപ്പിക്കുക. ചെറുതായി വട്ടത്തിൽ മസ്സാജ് ചെയ്ത് കൊടുക്കുക. പത്തുമിനിറ്റുകൾക്ക് ശേഷം തണുത്ത വെള്ളത്തിൽ കഴുകിയാൽ ചർമ്മത്തിലെ എണ്ണമയം മാറി മുഖം നല്ല തിളക്കമുള്ളതാകും.

ആപ്പിൾ

ഒരു ആപ്പിളിൻറെ പകുതി തൊലിചെത്തി ചുരണ്ടിയെടുക്കുക. ഇതിലേക്ക് ഒരു മുട്ടയും രണ്ടു സ്‌പൂൺ  പാലും ചേർത്ത് നല്ലവണ്ണം യോജിപ്പിച്ച് മുഖത്ത് തേച്ചുപിടിപ്പിക്കുക. അഞ്ചു മിനിട്ടുകൾക്ക് ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകുക. മുഖത്തിന് നല്ല നിറം കിട്ടുന്നതിനും തിളക്കം വർദ്ധിക്കുന്നതിനും ഈ മാർഗ്ഗം നല്ലതാണ്. 

പയർപൊടിയും തൈരും 

ഒരു പാത്രത്തിൽ രണ്ട് സ്‌പൂൺ ചെറുപയർ പൊടിയും  തുല്യ അളവിൽ തൈരും എടുത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം  മുഖത്തു പുരട്ടി അഞ്ചു മിനിറ്റ് കൈവിരലുകളുകൊണ്ട് മസാജ് ചെയ്യുക. ഉണങ്ങിയതിന് ശേഷം  തണുത്ത വെള്ളത്തിൽ  കഴുകുക. എണ്ണമയമുള്ള ചർമ്മത്തിനും സാധാരണ ചർമ്മത്തിനും ഇത് ഉപയോഗിക്കുന്നത് നല്ലതാണ്.

വരണ്ട ചർമ്മത്തിന്

ഒരു പാത്രത്തിൽ രണ്ടു വലിയ സ്പൂൺ  വെളിച്ചെണ്ണയും രണ്ടു തുള്ളി നാരങ്ങാ നീരും യോജിപ്പിച്ച് മുഖത്തു പുരട്ടി മൂന്നു മിനിറ്റുകൾക്ക് ശേഷം നനഞ്ഞ കോട്ടൺ  തുണി കൊണ്ട് തുടച്ചെടുക്കുക. ചർമ്മത്തിന്റെ വരൾച്ച മാറി മുഖത്തിന്  നല്ല തിളക്കം ലഭിക്കും.

ബദാം

മൂന്നു ബദാം നന്നായി പൊടിച്ചതിലേക്ക് ഒരു വലിയ സ്‌പൂൺ മിൽക്ക്  ഫ്രഷ് ക്രീം ചേർത്ത് പുരട്ടി മൂന്നു മിനിറ്റിനു ശേഷം കഴുകി കളയുക. വരണ്ട ചർമ്മത്തിന് നല്ല തിളക്കവും നിറവും കിട്ടാൻ ഇത് സഹായിക്കും.

അരിപ്പൊടി

ഒരു വലിയ സ്‌പൂൺ  അരിപ്പൊടിയിൽ  അല്പം ഓറഞ്ച് നീരൊഴിച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്തു പുരട്ടി മൂന്നു മിനിറ്റ് മസാജ് ചെയ്ത ശേഷം കഴുകുക.

ദോശമാവ്

ദോശയുണ്ടാക്കുന്നതിന്  മുൻപ് വിരൽത്തുമ്പിൽ അൽപ്പം മാവെടുത്ത്   മുഖത്തുപുരട്ടി  വട്ടത്തിൽ  മസാജ് ചെയ്യുക . അഞ്ചു മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയുക. മുഖചർമ്മം മൃദുവും മിനുസവുമാകുമെന്നുമാത്രമല്ല വൃത്തിയാക്കുകയും ചെയ്യും.  എണ്ണമയമുള്ള ചർമ്മമാണെങ്കിൽ  അല്പം തേൻ കൂടി ചേർത്ത് പുരട്ടുന്നത് നല്ലതാണ്.

മുട്ടയുടെ വെള്ള

ഒരു മുട്ടയുടെ വെള്ളയിൽ  ഒരു ചെറിയ സ്പൂൺ  വെണ്ണ ചേർത്ത് മുഖത്തുപുരട്ടി വൃത്താകൃതിയിൽ  മൂന്നു മിനിറ്റ് മസാജ് ചെയ്യുക. വരണ്ട ചർമ്മത്തിന് പെട്ടെന്ന് തിളക്കം കിട്ടാൻ ഈ മിശ്രിതം സഹായിക്കും.

റോസ് വാട്ടർ

ഒരു പാത്രത്തിൽ  ഒരു വലിയ സ്‌പൂൺ  റോസ് വാട്ടറിൽ  ഒരു നുള്ള് മഞ്ഞൾപ്പൊടി  ചേർത്ത് മുഖത്തു പുരട്ടി അഞ്ചു മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം.

Photo Courtesy: Google/ images are subject to copyright        

                   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.