കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം വേണം: കേന്ദ്രത്തിന് മുന്നറിയിപ്പുമായി സുപ്രീംകോടതി

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം വേണം: കേന്ദ്രത്തിന് മുന്നറിയിപ്പുമായി സുപ്രീംകോടതി

പ്രായപൂർത്തിയാകാത്തവർക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതിന് നിയമപരമായ ചട്ടങ്ങൾ രൂപീകരിക്കണമെന്ന് കേന്ദ്രസർക്കാരിനോട് നിർദേശിച്ച് സുപ്രീംകോടതി. കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കാനും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുറക്കുന്നതിന് കർശന പരിശോധനകൾ കൊണ്ടുവരാനും കോടതി ആവശ്യപ്പെട്ടു.

കുട്ടികൾ പുതിയ അക്കൗണ്ടുകൾ ആരംഭിക്കുമ്പോൾ നിലവിലുള്ള രാജ്യത്തെ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഈ വിഷയം പരിഗണിച്ചത്.

കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ‘ജസ്റ്റ് റൈറ്റ്സ് ഫോർ ചിൽഡ്രൻ അലയൻസ്’ എന്ന സംഘടന സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് സുപ്രീംകോടതിയുടെ നടപടി. 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സ്വതന്ത്രമായി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിർമ്മിക്കുന്നതും ഉപയോഗിക്കുന്നതും തടയാൻ ആവശ്യമായ സാങ്കേതിക ഫയർവാളുകളും സുരക്ഷാ സംവിധാനങ്ങളും ഒരുക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.

 

 

 

 

 

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.