മൈസൂർ പാക്
നവരാത്രി അടുത്തെത്താറായി….മധുരപലഹാരങ്ങൾ നവരാത്രി ആഘോഷങ്ങളിൽ നിന്നും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്…. മധുരപലഹാരങ്ങളിൽ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപെടുന്ന മധുരപലഹാരമാണ് മൈസൂര്‍ പാക്ക്. മൈസൂര്‍ പാക്ക് വളരെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്നതാണ്….വീട്ടിൽ ഒന്ന് പരീക്ഷിച്ചുനോക്കൂ ….
ചേരുവകൾ
കടലമാവ് – 1 കപ്പ്
പഞ്ചസാര – 2 കപ്പ്
നെയ്യ് – 1 കപ്പ്
വെള്ളം – 1 കപ്പ്
തയാറാക്കുന്ന വിധം
കടലമാവ് കുറച്ച് നെയ്യൊഴിച്ച് ഇളം ബ്രൗൺ നിറമാകുന്നതുവരെ വറുത്തെടുക്കുക. . പഞ്ചസാര വെള്ളം ചേർത്ത് തിളപ്പിച്ച് നൂൽ പരുവം പാനി ആക്കുക. ഇതിലേക്ക് വറുത്ത കടലമാവ് കുറേശ്ശേ ചേർക്കുക. കട്ടകെട്ടാതെ തുടരെത്തുടരെയിളക്കികൊണ്ടിരിക്കുക ഇതിലേക്ക് ബാക്കി നെയ്യും ചേർക്കുക. പാനിന്റെ അരികിൽനിന്നും കൂട്ട് വിട്ടുവരുന്നതുവരെ ഇളക്കിക്കൊണ്ടിരിക്കുക. ഈ മിശ്രിതം നെയ്യ്മയംപുരട്ടിയ പരന്ന പാത്രത്തിലേക്ക് പകർന്ന് നിരത്തുക . ചെറുചൂടോടെ ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാം.
Photo Courtesy : Google/ images are subject to copyright