റവ ലഡ്ഡു
ഏറ്റവും എളുപ്പത്തിൽ തയ്യാറാക്കാവുന്നതും എല്ലാവർക്കും ഇഷ്ടപ്പെടുന്നതുമായ ഒരു മധുര പലഹാരമാണ് റവ ലഡൂ…ഒന്ന് പരീക്ഷിച്ചുനോക്കൂ….
ചേരുവകൾ
നെയ്യ്– 4ടേബിൾസ്പൂൺ
റവ– 2കപ്പ്
പഞ്ചസാര– 1 1/2കപ്പ്
പാൽ– 1/2കപ്പ്
ഏലയ്ക്കാപ്പൊടി–ഒരുനുള്ള്
കശുവണ്ടിപ്പരിപ്പ്/ഉണക്കമുന്തിരി–3ടേബിൾസ്പൂൺ
തയാറാക്കുന്നവിധം
തയാറാക്കുന്നവിധം
ഒരു പാനിൽ ഒരു ടേബിൾസ്പൂൺ നെയ്യ് ഒഴിച്ച് റവവറുത്തെടുക്കുക. പഞ്ചസാര മിക്സിയിൽ നന്നായി പൊടിച്ചെടുത്ത് ഇതിലേക്ക് വറുത്ത റവ കൂടി ചേർത്ത് വീണ്ടും നന്നായി പൊടിച്ചെടുക്കുക.
കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും നെയ്യിൽ വറുത്തുകോരുക. ഒരുപാത്രത്തിലേക്ക് പൊടിഇട്ട് വറുത്തുവച്ചിരിക്കുന്ന കശുവണ്ടിപ്പരിപ്പും, ഉണക്കമുന്തിരിയും, ഏലയ്ക്കാപ്പൊടിയും ബാക്കി നെയ്യും ചേർത്ത്നന്നായി കുഴയ്ക്കുക.
കുറേശ്ശെപാലും ചേർത്ത് കൊടുക്കാം. ഇനി ഇതിനെ ചെറിയ ഉരുളകളാക്കി ഉരുട്ടി എടുക്കാം. സ്വാദിഷ്ടമായ റവലഡ്ഡു തയ്യാർ.
Photo Courtesy : Google/ images are subject to copyright