ഉള്ളിവട

ഉള്ളിവട

ഏറ്റവും എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാൻ പറ്റുന്ന ഒരു നാലുമണി പലഹാരമായാലോ?….എല്ലാവരും പരീക്ഷിച്ച് നോക്കണേ?….

ആവശ്യമുള്ള സാധനങ്ങൾ:

സവാള – 4 (ചെറുതായി അരിഞ്ഞത്)

ഇഞ്ചി – ചെറിയകഷ്ണം (ചെറുതായി അരിഞ്ഞത്)

പച്ചമുളക് – 4 എണ്ണം (ചെറുതായി അരിഞ്ഞത്)

കറിവേപ്പില – 3 തണ്ട്

കടലമാവ് – 2 കപ്പ്

അരിപ്പൊടി – 2 ടേബിൾസ്പൂൺ

വെള്ളം – ആവശ്യത്തിന്

ഉപ്പ്- ആവശ്യത്തിന്

മഞ്ഞൾപ്പൊടി – ഒരുനുള്ള്

മുളക്പൊടി – 1 ടീസ്പൂൺ

മസാലപ്പൊടി – ഒരുനുള്ള്

വെളിച്ചെണ്ണ – വറുക്കുന്നതിന് ആവശ്യത്തിന്

 

ഉണ്ടാക്കുന്നവിധം :

ഒരുപാത്രത്തിലേക്ക് ചെറുതായി അരിഞ്ഞുവച്ചിരിക്കുന്ന സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, ആവശ്യത്തിന് ഉപ്പും മുളക്‌പൊടി, മഞ്ഞൾപ്പൊടി, മസാലപ്പൊടി എന്നിവ ചേർത്ത് നന്നായി തിരുമുക.

അതിലേക്ക് കടലമാവ്, അരിപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവചേർത്ത് കുറേശ്ശെ വെള്ളം ഒഴിച്ച് നന്നായി കുഴയ്ക്കുക. കുഴച്ചതിന് ശേഷം 15 മിനിറ്റ് മാറ്റിവയ്ക്കുക. അധികം വെള്ളം ചേർക്കരുത്.

ചട്ടിയിൽ വറുക്കുന്നതിനാവശ്യത്തിന് എണ്ണയൊഴിച്ച്, തിളച്ചു വരുമ്പോൾ അതിലേക്ക് ഓരോ ഉരുളകളായി എടുത്ത് കൈവെള്ളയിൽ വച്ച് പരത്തി എണ്ണയിലേക്കിടുക. രണ്ടുവശവും നല്ല ബ്രൗൺ നിറമാകുന്നതു വരെ മറിച്ചും തിരിച്ചും വറുക്കുക.

രുചികരമായ ഉള്ളിവട തയ്യാർ. വൈകുന്നേരം ചൂടൻ ചായയോടൊപ്പം ചൂടോടെ ടൊമാറ്റോ സോസും ചേർത്ത് കഴിക്കാം…

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.