ഓറഞ്ച് ഐസ്‌ക്രീം

ഓറഞ്ച് ഐസ്‌ക്രീം

Orange-Ice-Creamവീട്ടിലെ കുട്ടിപ്പട്ടാളത്തെ കയ്യിലെടുക്കാന്‍ ഒരു അടിപൊളി വിഭവം തയ്യാറാക്കിയാലോ? ഇതാ വളരെ പെട്ടെന്ന് തയ്യാറാക്കാന്‍ കഴിയുന്ന സ്‌പെഷ്യല്‍ ഓറഞ്ച് ഐസ്‌ക്രീം.

ചേരുവകള്‍
ക്രീം – 1/2 കപ്പ്
കണ്ടന്‍സ്ഡ് മില്‍ക്ക് – 1/2 ലിറ്റര്‍
ഓറഞ്ച് ജ്യൂസ് – 1 കപ്പ്
പഞ്ചസാര – 125 ഗ്രാം
ഓറഞ്ച് മാര്‍മലേഡ് – 4 ടീസ്പൂണ്‍
മുട്ടവെള്ള – 2

തയ്യാറാക്കുന്ന വിധം

ക്രീമും കണ്ടന്‍സ്ഡ് മില്‍ക്കും നന്നായി അടിച്ച് യോജിപ്പിക്കുക. ഇതിലേക്ക് ഓറഞ്ച്് മാര്‍മലേഡ് പഞ്ചസാര ചേര്‍ത്ത് യോജിപ്പിച്ച് ഓറഞ്ച് ജ്യൂസ് ചേര്‍ത്ത് നന്നായി അടിച്ച് പതപ്പിക്കുക. ഇതിലേക്ക് മുട്ടവെള്ള ചേര്‍ത്ത് അടിച്ച ശേഷം തണുപ്പിക്കാന്‍ വെക്കുക. ഒരുമണിക്കൂര്‍ കഴിഞ്ഞ് ഇതെടുത്ത് വീണ്ടും ബീറ്റ് ചെയ്ത് സെറ്റ് ചെയ്യാന്‍ വെക്കുക. നന്നായി തണുത്ത ശേഷം അലങ്കരിച്ച് വിളമ്പാം.

 

Photo Courtesy : google/www.foodrecipesworld.com

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.