കോൺഗ്രസ് പുതിയ അദ്ധ്യക്ഷനെ കണ്ടെത്തുന്നതിനായി യോഗം വിളിച്ചുചേർത്തു.
കോൺഗ്രസ് പുതിയ അദ്ധ്യക്ഷനെ കണ്ടെത്തുന്നതിനായി യോഗം വിളിച്ചുചേർത്തു. ഈ മാസം 31-ന് എഐസിസി ജനറല്‍ സെക്രട്ടറിമാരുടേയും സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളുടേയും യോഗമാണ് വിളിച്ചുകൂട്ടുന്നത്.
31-ന് വൈകീട്ട് ആറ് മണിക്കാണ് യോഗം ചേരാൻ തീരുമാനിച്ചിരിക്കുന്നത്. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. രാഹുല്‍ ഗാന്ധി രാജി പ്രഖ്യാപിച്ചതോടെയാണ് കോൺഗ്രസ് പ്രതിസന്ധിയിലായത്.
രാഹുല്‍ ഗാന്ധിയുടെ രാജിക്കുപിന്നാലെ നേതൃത്വത്തിലുണ്ടായ അവ്യക്തത കോണ്‍ഗ്രസിനെ നാഥനില്ലാ കളരിയാക്കിയെന്ന് ശശി തരൂര്‍ എം പി കഴിഞ്ഞ ദിവസം പരാമർശിച്ചിരുന്നു. ശശിതരൂർ കൂടാതെ മറ്റു മുതിർന്ന നേതാക്കളും ഇതിനെതിരെ ശക്തമായ പ്രതികരണമാണ് നടത്തിയത്.
Photo Courtesy : Google/ images are subject to copyright