കാശ്മീരി ചായ

കാശ്മീരി ചായ

നമുക്ക് എല്ലാദിവസവും ഉണ്ടാക്കുന്ന ചായയിൽ നിന്നൊന്ന് മാറ്റിപിടിച്ചാലോ?…വ്യത്യസ്ത രുചിയിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമായ ചായയാണ് കാശ്മീരി ചായ. ഇത് ആരോഗ്യത്തിന് നല്ലതുമാണ്. ഇതൊന്ന് തയ്യാറാക്കിനോക്കൂ എല്ലാവരും…

 

ആവശ്യമുള്ള സാധനങ്ങൾ

 

ഗ്രീൻ ടീ – 2 ടേബിൾസ്പൂൺ

കുങ്കുമപ്പൂവ് – ഒരു നുള്ള്

ഏലയ്ക്ക ചതച്ചത് – ഒരെണ്ണം

ബദാം തൊലിചുരണ്ടി ചെറുതായരിഞ്ഞത് – 5 എണ്ണം

കറുവാപ്പട്ട – ഒരു ചെറിയ കഷ്‌ണം

ഗ്രാമ്പൂ – ഒരെണ്ണം

പഞ്ചസാര – മധുരത്തിനനുസരിച്ച്

വെള്ളം – 3 1/4 കപ്പ്

 

തയ്യാറാക്കുന്ന വിധം

 

കുങ്കുമപ്പൂവ് അൽപ്പം വെള്ളത്തിൽ കുതിർത്തുവയ്ക്കുക.

അതിനുശേഷം ഒരു പാത്രത്തിൽ വെള്ളമെടുത്ത് അടുപ്പിൽ വച്ച് അതിലേക്ക് ഗ്രാമ്പൂ, കറുവാപ്പട്ട, ഏലയ്ക്ക, പഞ്ചസാര എന്നിവ ചേർത്ത് തിളപ്പിക്കുക. തിളച്ചശേഷം അടുപ്പിൽനിന്നിറക്കി ഇതിലേക്ക് ഗ്രീൻ ടീ ചേർക്കാം. 

ഇതൊരു പാത്രത്തിലേക്ക് അരിച്ചൊഴിച്ച് അതിലേക്ക് കുങ്കുമപ്പൂവ് കുതിർത്തുവച്ചതും ബദാം കഷ്ണങ്ങളാക്കിയതും ചേർത്തിളക്കി വിളമ്പാം.  

 

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

 

 

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.