പൊട്ടറ്റോ പാട്ടിസ് (ആലൂ ടിക്ക)
ആവശ്യമുള്ള സാധനങ്ങൾ
ഉരുളക്കിഴങ്ങ് – 1 കിലോ (പുഴുങ്ങി ഉടച്ചത്)
കോൺഫ്ലോർ – 100 ഗ്രാം
ഫില്ലിങ്ങിന് ആവശ്യമുള്ള സാധനങ്ങൾ
പച്ചമുളക് – 3 (ചെറുതായി അരിഞ്ഞത്)
സവാള – 1 (അരിഞ്ഞത്)
ഗരം മസാല – 1 ടീസ്പൂൺ
ചാട്ട് മസാല – 1 ടീസ്പൂൺ
കട്ടിയായി അരച്ച പുതിന ചട്നി
എണ്ണ , ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പുഴുങ്ങി ഉടച്ച ഉരുളക്കിഴങ്ങിലേക്ക് കോൺഫ്ലോറും ഉപ്പും ചേർത്ത് നല്ലതുപോലെ യോജിപ്പിക്കുക. ഫില്ലിങ്ങിന് ആവശ്യമായ സാധനങ്ങൾ എല്ലാം നല്ലതുപോലെ യോജിപ്പിക്കുക. ഉരുളക്കിഴങ്ങ് മിക്സ് ഓരോ ബോളുകളായി ഉരുട്ടി കൈ വെള്ളയിൽ വച്ച് പരത്തി അൽപ്പം കൂട്ടും വച്ച് ഉരുട്ടി കട്ട്ലറ്റിൻ്റെ രൂപത്തിലാക്കുക. ഇത് ദോശ കല്ലിൽ എണ്ണ പുരട്ടി ഷാലോ ഫ്രൈ ചെയ്തെടുക്കുക.
Photo Courtesy : Google/ images are subject to copyright