മുരിങ്ങക്കായ കട്ലറ്റ്
ആവശ്യമുള്ള ചേരുവകൾ:
മൂക്കാത്ത മുരിങ്ങക്കായയുടെ അകത്തെ ഭാഗം ചുരണ്ടിയെടുത്തത് – 2 കപ്പ്
സവാള – ഒന്ന് (വലുത്)
ഇഞ്ചി – ഒരു ചെറിയ കഷ്ണം
പച്ചമുളക് – രണ്ടെണ്ണം
ഉരുളക്കിഴങ്ങ് പുഴുങ്ങിയത് – ഒന്ന് (വലുത്)
മല്ലിയില – 1 ടീസ്പൂൺ (പൊടിയായി അരിഞ്ഞത്)
ഗരംമസാലപ്പൊടി – ഒരു ടീസ്പൂൺ
മുട്ട -1
റൊട്ടിപ്പൊടി – ആവശ്യത്തിന്
ഉപ്പ് -പാകത്തിന്
എണ്ണ – വറുക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ഒരു പാൻ അടുപ്പത്ത് വച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് അതിലേക്ക് കൊത്തിയരിഞ്ഞ സവാള, പച്ചമുളക്, ഇഞ്ചി എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് മുരിങ്ങക്കായ ചുരണ്ടിയത് ചേർത്തിളക്കുക. അതിനുശേഷം മസാല പൊടിയും ഉപ്പും മല്ലിയിലയും ഉരുളക്കിഴങ്ങ് പുഴുങ്ങിയുടച്ചതും ചേർത്ത് മിക്സ് ചെയ്യുക. ഇത് കട്ലറ്റിൻ്റെ ആകൃതിയിൽ പരത്തി മുട്ട പതപ്പിച്ചതിൽ മുക്കി റൊട്ടിപ്പൊടിയിൽപ്പൊതിഞ്ഞ് വറുത്തെടുക്കുക .
Photo Courtesy : Google/ images are subject to copyright