പുതിന ചായ
ചേരുവകൾ
പുതിനയില – ഒരു പിടി
കറുവപ്പട്ട പൊടിച്ചത് – അര ടീസ്പൂൺ
ഏലയ്ക്ക – 3 എണ്ണം
ചുക്ക്പൊടി – ഒരു ടീസ്പൂൺ
ഗ്രാമ്പൂ – 4 എണ്ണം
ചായപ്പൊടി – ഒരു സ്പൂൺ
പഞ്ചസാര – മൂന്ന് സ്പൂൺ
പാൽ – രണ്ട് ഗ്ലാസ്
വെള്ളം – ഒരു ഗ്ലാസ്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ നന്നായി ഒരു ഗ്ലാസ് വെള്ളം തിളപ്പിക്കുക. തിളച്ചുവരുമ്പോൾ അതിലേക്ക് കൂടി ചേർക്കാം. ആവശ്യത്തിന് ചായപൊടിയും ചേർത്ത്, പഞ്ചസാരയും ചേർക്കുക. ഇതോടൊപ്പം തന്നെ പുതിനയില കറുവപ്പട്ട പൊടി, ചതച്ച ഏലയ്ക്ക, ചുക്കുപൊടി , ഗ്രാമ്പൂ എന്നിവ ചേർത്ത് നന്നായി തിളപ്പിക്കുമ്പോൾ പുതിനയുടെയും മസാലകളുടെയും ആസ്വാദ്യകരമായ മണം വരും. ഇതിൽ പാൽ ചേർത്ത് നന്നായി ഇളക്കി തിളപ്പിക്കുക . തിളച്ചതിന് ശേഷം അരിച്ചെടുത്ത് ഉപയോഗിക്കാവുന്നതാണ്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona