കൊഴുവ (നെത്തോലി) വറുത്തത്
ആവശ്യമുള്ള സാധനങ്ങൾ
കൊഴുവ (നെത്തോലി) – അരക്കിലോ
മുളകുപൊടി – രണ്ട് ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
കുരുമുളകുപൊടി – ഒരു ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില – ഒരു തണ്ട്
വെളിച്ചെണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കൊഴുവ വാലും തലയും കളഞ്ഞ് വൃത്തിയാക്കി എടുക്കുക. ഇതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ഉപ്പ് , അൽപ്പം വെളിച്ചെണ്ണ എന്നിവ ചേർത്ത് നല്ലവണ്ണം പുരട്ടി അരമണിക്കൂർ മാറ്റിവയ്ക്കുക. ശേഷം ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണചൂടാക്കി ഇതിലേക്ക് മസാലപുരട്ടിവച്ചിരിക്കുന്ന കൊഴുവ ചേർത്ത് നല്ലതുപോലെ മൂപ്പിച്ചു കോരുക. ഈ എണ്ണയിലേക്ക് കറിവേപ്പില ചേർത്ത് മൂപ്പിച്ച് മീനിലേക്ക് ചേർക്കുക. സ്വാദിഷ്ടമായ കൊഴുവ വറുത്തത് തയ്യാർ.
Photo Courtesy : Google/ images are subject to copyright