ശരിയായ സര്വ്വകലാശാല തിരഞ്ഞെടുക്കാന്….
ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ബോംബെ
ഐഐടി, ബോംബെ ഒരു ചെറു നഗരം പോലെതന്നെയാണ്. കാമ്പസ് വളരെ ബുദ്ധിപൂര്വ്വം വികസിപ്പിച്ചെടുത്ത ഒന്നാണ്. കാമ്പസിലുടനീളം പച്ചപ്പുതപ്പ് വിരിച്ചപോലെയാണ് ശ്രദ്ധാപൂര്വ്വം ലോണ് വികസിപ്പിച്ചെടുത്തിട്ടുള്ളത്. പ്രകൃതിദത്തമായ ചെടികളും പൂക്കളും അവിടെയുണ്ട്. മൂംബൈയുടെ വടക്ക് കിഴക്കന് പ്രദേശത്ത് പോവൈയിലാണ് ഈ കാമ്പസ് സ്ഥിതിചെയ്യുന്നത്. 1957ലാണ് മുംബൈയിലെ ഈ ഇന്സ്റ്റിറ്റ്യൂട്ടിന് വേണ്ടിയുള്ള ആസൂത്രണം ആരംഭിച്ചത്. 1958ല് 100 കുട്ടികള് ഉള്പ്പെട്ട ആദ്യബാച്ച് ആരംഭിച്ചു. 1961ല്, പാര്ലമെന്റ് നിയമപ്രകാരം, ഈ ഇന്സ്റ്റിറ്റ്യൂട്ടിനെ ദേശീയപ്രാധാന്യമുള്ള സ്ഥാപനമായി പ്രഖ്യാപിച്ചു.
അടുത്ത പേജില് തുടരുന്നു

