സുഗന്ധവ്യഞ്ജനങ്ങളുടെ രാജവീഥിയില്‍: ഡോ. വിജു ജേക്കബ്

സുഗന്ധവ്യഞ്ജനങ്ങളുടെ രാജവീഥിയില്‍: ഡോ. വിജു ജേക്കബ്

syntഓരോന്നും ദൈവഹിതം

അദ്ദേഹത്തിന്റെ ഓരോ ദിവസവും ആരംഭിക്കുന്നത് പ്രാര്‍ത്ഥനയില്‍ നിന്നാണ്. തന്റെ സുപ്രധാന ബിസിനസ് തീരുമാനങ്ങളും കൂടിക്കാഴ്ചകളും പ്രാര്‍ത്ഥനകള്‍ക്ക് ശേഷമാണ് തുടങ്ങുന്നത്. പ്രാര്‍ത്ഥനയോടെ മീറ്റിംഗുകള്‍ ആരംഭിച്ചാല്‍ ശരിയായ വാക്കുകളും ആശയങ്ങളും തനിയെ വന്നുചേരുമെന്ന് ഡോ. വിജു ജേക്കബ് വിശ്വസിക്കുന്നു.

ഉള്ളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ദൈവാനുഗ്രഹത്തിന്റെ ആഴം തന്റെ ഓരോ ചുവടുകള്‍ക്കും കരുത്തേകിയിട്ടുണ്ടെന്ന് അദ്ദേഹം ഓര്‍ക്കുന്നു: ‘നിര്‍ണ്ണായക തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ എന്നെ പ്രാപ്തനാക്കിയത് ദൈവമാണ്. റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ പ്രതിസന്ധിയുടെ കാര്‍മേഘങ്ങള്‍ ഉള്ളപ്പോഴാണ് റിവിയേറ സ്യൂട്ട്‌സ് എന്ന സര്‍വ്വീസ് അപാര്‍ട്‌മെന്റിന്റെ തുടക്കം. കേരളത്തില്‍ റിയല്‍ എസ്റ്റേറ്റിന്റെ പ്രതാപം അസ്തമിച്ച കാലം. ഓരോരുത്തരും ഓരോ ചെറിയ ബിസിനസ്സിനും വേണ്ടി നെട്ടോട്ടമോടുന്ന സമയം. എന്നിട്ടും ഞങ്ങള്‍ വിജയിച്ചു’, അദ്ദേഹം പറയുന്നു.

കുമ്പളം കായലിന് അഭിമുഖമായി സിന്തൈറ്റ് ഉയര്‍ത്തിയ റമദ കൊച്ചിന്‍ എന്ന ഫൈവ് സ്റ്റാര്‍ ഡീലക്‌സ് റിസോര്‍ട് വന്‍ വിജയമായി. കടിഞ്ഞാണ്‍ കയ്യിലേന്തിയ ശേഷം ഹോസ്പിറ്റാലിറ്റി ബിസിനസ് രംഗത്തും ഡോ. വിജു ജേക്കബ് വിജയങ്ങള്‍ മാത്രം കൊയ്തു. മൂന്നിരട്ടിയായാണ് ഈ ബിസിനസ് വളര്‍ന്നത്. പിന്നീട് കാറ്റില്‍ നിന്നും വൈദ്യുതിയുണ്ടാക്കുന്ന ബിസിനസിലേക്കും സിന്തൈറ്റ് പ്രവേശിച്ചു. ഇതും വിജയമായി. ‘ആത്മവിശ്വാസത്തോടെ സിന്തൈറ്റ് ഒരു സമയത്ത് ഒരു ചുവടുമാത്രം വെക്കുന്നവരാണ്’, ഡോ. വിജു ജേക്കബിന്റെ ആത്മവിശ്വാസം സ്ഫുരിക്കുന്ന വാക്കുകള്‍

അസാധാരണവളര്‍ച്ചയുടെ കാലം

ഒട്ടേറെ വളര്‍ച്ചാസാധ്യതയുള്ള ബിസിനസുകള്‍ സിന്തൈറ്റ് ബോധപൂര്‍വ്വം വിട്ടുകളഞ്ഞിട്ടുണ്ട്. ഒരു സമയം ഒരു ബിസിനസ് പദ്ധതിയില്‍ പ്രതിബന്ധതയോടെ നില്‍ക്കുക എന്ന കുലപതി സി.വി. ജേക്കബിന്റെ സിദ്ധാന്തം അക്ഷരാര്‍ത്ഥത്തില്‍ പാലിക്കുന്നയാളാണ് മകനും. ആ ബിസിനസ് വളര്‍ത്തിയതിന് ശേഷം മാത്രം അടുത്തതിലേക്ക് പ്രവേശിക്കാം. താന്‍ കൈവെക്കുന്ന ബിസിനസ് മേഖലയില്‍ ഗുണനിലവാരവും സത്യസന്ധതയും പാലിക്കണമെന്ന കാര്യത്തില്‍ നിര്‍ബന്ധബുദ്ധിയുമുണ്ട്. ‘എന്റെ ഏറ്റവും വലിയ കരുത്ത് മാര്‍ക്കറ്റിംഗ് ആണെന്ന് ഞാന്‍ കണ്ടെത്തിയിട്ടുണ്ട്.’, ഡോ. വിജു ജേക്കബ് തന്റെ വിജയരഹസ്യത്തിലേക്ക് വാതില്‍ തുറന്നു. തീര്‍ച്ചയായും അച്ഛന്റെ വ്യക്തിപ്രഭാവത്തില്‍ നിന്നും രൂപം കൊണ്ടതാണ് തന്നിലുള്ള പോസിറ്റീവ് ചിന്താഗതിയെന്നും അദ്ദേഹം തുറന്നുസമ്മതിക്കുന്നു. മാര്‍ക്കറ്റിംഗിനിറങ്ങുന്ന ചെറുപ്പക്കാര്‍ക്ക് ഡോ. വിജു ജേക്കബ് നല്‍കുന്ന ഉപദേശം ഇതാണ്: ‘കസ്റ്റമറുമായി സംസാരിക്കുമ്പോള്‍ കണ്ണില്‍ നോക്കി മാത്രം സംസാരിക്കുക.’. കണ്ണിലേക്ക് നേരിട്ട്് നോക്കുമ്പോള്‍ അയാളെ മനസ്സിലാക്കാനും ഫലപ്രദമായും ഈസിയായും ആശയവിനിമയം നടത്താനും സാധിക്കും.

നേരിട്ട വെല്ലുവിളികള്‍

ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന സുഗന്ധവ്യഞ്ജനങ്ങളില്‍ 95 ശതമാനവും ആഭ്യന്തര വിപണിയിലാണ് ഉപയോഗിക്കുന്നത്. ഇപ്പോള്‍ സത്ത് എടുക്കുന്നതിന് വേണ്ട അസംസ്‌കൃത വസ്തുക്കളായ കുരുമുളക്, മഞ്ഞള്‍, ഇഞ്ചി എന്നിവയില്‍ 72ശതമാനവും ശ്രീലങ്ക, വിയറ്റ്‌നാം, കമ്പോഡിയ, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്നതാണ്. ‘ഇപ്പോഴത്തെ വെല്ലുവിളി നേരിടാന്‍ ഞങ്ങള്‍ ചില സങ്കരയിനം വിത്തുകള്‍ വികസിപ്പിക്കേണ്ടതുണ്ട്’ അദ്ദേഹം പുതിയ ദൗത്യത്തെക്കുറിച്ച് മനസ്സ് തുറന്നു. ചൈനയില്‍ നിന്നുള്ള അനാരോഗ്യകരമായ മത്സരമാണ് ഇന്ത്യയിലെ സുഗന്ധവ്യഞ്ജന വ്യാപാരം നേരിടുന്ന മറ്റൊരു വെല്ലുവിളി.

ഇതിനെ നേരിടാന്‍ സിന്തൈറ്റ് ചൈനയിലെ സിന്‍ജാങ് പ്രവിശ്യയില്‍ ഓഫീസ് തുറന്നു. ഇപ്പോള്‍ സാവോ പോളോ, കൊളംബോ, ചിക്കാഗോ, ബെയ്ജിംഗ് എന്നിവിടങ്ങളില്‍ സിന്തൈറ്റിന് ഓഫീസ് ഉണ്ട്. ശരിയായ കഴിവുകളുള്ളവരെ കിട്ടാത്തതാണ് സിന്തൈറ്റ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കോളെജുകളില്‍ നിന്നും പുറത്തുവരുന്നവര്‍ അവരുടെ യോഗ്യതയെക്കുറിച്ച് അമിതമായ ആത്മവിശ്വാസമുള്ളവരാണ്. അതിന് പകരം അവര്‍ സ്വയം പ്രായോഗികമായി ഇറങ്ങി ജോലിചെയ്യുകയും അവരുടെ നൈപുണ്യങ്ങള്‍ വളര്‍ത്താന്‍ പരിശ്രമിക്കുകയുമാണ് വേണ്ടത്. എങ്കിലേ അവര്‍ ഉള്ളില്‍ കരുതുന്ന യോഗ്യതയിലേക്ക് സ്വയം എത്തിച്ചേരുകയുള്ളൂ. തങ്ങളുടെ സ്ഥാപനത്തിന്റെ പദ്ധതികളില്‍ കൃത്യമായി ഉത്തരവാദിത്വം ചുമലിലേല്‍ക്കുന്ന ജീവനക്കാരെയാണ് ഇന്ന് ആവശ്യം. ഇവിടെ എത്തുന്ന തൊഴിലാളികള്‍ സിന്തൈറ്റിനെ ഒരു പാഠശാലയായി കണ്ട് അതിനൊപ്പം വളരാന്‍ ശ്രമിക്കുകയാണ് വേണ്ടത്. അതിശയമെന്ന് പറയട്ടെ സിന്തൈറ്റില്‍ തൊഴിലാളി യൂണിയനുകള്‍ ഇല്ല. ഇത് കേരളമാണോ എന്ന് പോലും അതിശയിച്ച് പോകും.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.