ബട്ടര്‍ ചിക്കന്‍
ആവശ്യമുള്ള സാധനങ്ങള്‍
എല്ലില്ലാത്ത ചിക്കന്‍ – അരക്കിലോ,
ബട്ടര്‍ – 100 ഗ്രാം,
ഇഞ്ചിപേസ്റ്റ് – 2 ടീസ്പൂണ്‍,
വെളുത്തുള്ളി പേസ്റ്റ് – 2 ടീസ്പൂണ്‍,
ഇഞ്ചി – 1 കഷ്ണം അരിഞ്ഞത്,
തക്കാളി – 3 എണ്ണം
മുളകുപൊടി – 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍
കസൂരി മേത്തി – 4 ടേബിള്‍സ്പൂണ്‍
ഫ്രഷ് ക്രീം – 1 കപ്പ്
ഉപ്പ് – ആവശ്യത്തിന്
മല്ലിയില – കുറച്ച്
തയാറാക്കുന്ന വിധം:
ഒരു പാനില്‍ എണ്ണ ചൂടാക്കുക. മൂന്ന് ടീസ്പൂൺ ബട്ടർ ചേർക്കുക, ഇതിലേയ്ക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്ത് പച്ചമണം മാറുമ്പോൾ ചിക്കനും നല്ലവണ്ണം ഇളക്കുക. ചിക്കന്‍ ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുമ്പോള്‍ ബാക്കി ബട്ടര്‍ ചേര്‍ത്തിളക്കുക. ഇതിലേയ്ക്ക് തക്കാളി അരച്ചതും മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്തിളക്കി മൂടിവച്ച് വേവിക്കുക. ചിക്കന്‍ വെന്തു പാകമാകുമ്പോൾ കസൂരി മേത്തി ചേര്‍ത്തിളക്കുക. പിന്നീട് ഫ്രഷ് ക്രീം, ഇഞ്ചി അരിഞ്ഞത് എന്നിവ ചേര്‍ത്തിളക്കണം. ചെറുതായിനറുക്കിയ മല്ലിയില വിതറി അലങ്കരിക്കുക. രുചികരമായ ചിക്കന്‍ ബട്ടര്‍ മസാല റെഡി.
Photo Courtesy : Google/ images are subject to copyright